/indian-express-malayalam/media/media_files/2025/12/02/khushboo-01-2025-12-02-12-32-48.jpg)
തെന്നിന്ത്യൻ ചിത്രങ്ങളിലെ ഒരു കാലത്തെ താരറാണിയായിരുന്നു ഖുശ്ബു. അടുത്തിടെ ശരീര ഭാരം കുറച്ചും ഖുശ്ബു ഫിറ്റ്നസ് പ്രേമികളെ അമ്പരിപ്പിച്ചിരുന്നു. ജിമ്മിൽ പോകാതെ, വീട്ടിൽ വ്യായാമം ചെയ്തും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുമാണ് ഖുശ്ബു ശരീര ഭാരം കുറച്ചത്.
/indian-express-malayalam/media/media_files/2025/12/02/khushboo-06-2025-12-02-12-32-48.jpg)
കൊറോണ സമയത്തെ ലോക്ക്ഡൗൺ ആണ് എനിക്ക് ശരീരഭാരം കുറയ്ക്കാൻ പ്രചോദനം നൽകിയത്. എന്റെ ഭർത്താവാണ് എനിക്ക് ആ പ്രചോദനം നൽകിയത്. എല്ലാ ദിവസവും രാവിലെ അദ്ദേഹം നടക്കാൻ പോകുന്നത് ഞാൻ കണ്ടു. തുടക്കത്തിൽ, 'അദ്ദേഹത്തിന് സമയമുണ്ട്, പക്ഷേ എനിക്ക് സമയമില്ല' എന്ന് ഞാൻ കരുതി. പക്ഷേ, കോവിഡ് സമയത്ത് വീടിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട് അദ്ദേഹം ദിവസവും ഒരു മണിക്കൂർ വ്യായാമവും യോഗയും ചെയ്യുന്നത് എനിക്ക് പ്രചോദനം നൽകി.
/indian-express-malayalam/media/media_files/2025/12/02/khushboo-02-2025-12-02-12-32-48.jpg)
8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഞങ്ങളുടെ വീട്ടിൽ അന്ന് ജോലിക്കാർ ഇല്ലാതിരുന്നതിനാൽ, പുലർച്ചെ 4 മണി മുതൽ ഞാൻ എല്ലാ ജോലികളും സ്വയം ചെയ്യാൻ തുടങ്ങി. പാചകം, വീട് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, തുണി അലക്കൽ എന്നിവയെല്ലാം ചെയ്തു. ഈ ജോലികൾ ചെയ്യാൻ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ, എന്റെ ചർമ്മവും മുടിയും ഉൾപ്പെടെ എല്ലാം ആരോഗ്യകരമായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് കൂടുതൽ ഫിറ്റ്നസും തോന്നി.
/indian-express-malayalam/media/media_files/2025/12/02/khushboo-03-2025-12-02-12-32-48.jpg)
മൂന്നര വർഷം മുമ്പ്, എനിക്ക് ഏകദേശം 98 കിലോ ഭാരമുണ്ടായിരുന്നു, പക്ഷേ ഞാനത് അത്ര കാര്യമാക്കിയില്ല. ശരീര ഭാരം കുറച്ചശേഷം എന്റെ പഴയ ഫോട്ടോ നോക്കിയപ്പോഴാണ് ഞാൻ എത്ര തടിച്ചവളാണെന്ന് എനിക്ക് മനസിലായത്. എന്റെ ചുറ്റുമുള്ള ആളുകൾ എന്നെ എല്ലാ ദിവസവും കാണുന്നതിനാൽ അവർക്കും അതൊരു പ്രശ്നമായി തോന്നിയില്ല. ഞാൻ ശരീര ഭാരം കുറച്ചപ്പോഴാണ്, അവർ അതിശയത്തോടെ നിനക്ക് ഇത്രയും വണ്ണം ഉണ്ടായിരുന്നോയെന്ന് ചോദിച്ചത്.
/indian-express-malayalam/media/media_files/2025/12/02/khushboo-04-2025-12-02-12-32-48.jpg)
ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര ഞാൻ ആസ്വദിച്ചാണ് ചെയ്തത്. എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയില്ല. ഐസ്ക്രീം മുതൽ മധുരപലഹാരങ്ങൾ വരെ എല്ലാം മിതമായി കഴിച്ചു. എവിടെ നിർത്തണമെന്ന് എനിക്കറിയാമായിരുന്നു. ഭാരം കുറയ്ക്കുന്നത് എളുപ്പമാണ്. അത് നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. 6 മാസത്തിനുള്ളിൽ ഭാരം കുറയ്ക്കുകയും അടുത്ത 6 മാസത്തിനുള്ളിൽ വീണ്ടും 10 കിലോ കൂടുകയും ചെയ്യുന്നതിൽ അർത്ഥമില്ല.
/indian-express-malayalam/media/media_files/2025/12/02/khushboo-05-2025-12-02-12-32-48.jpg)
മൈദ അടങ്ങിയ ഉത്പന്നങ്ങളെല്ലാം കഴിക്കുന്നത് നിർത്തി. മൈദ അടങ്ങിയ ഒരു ഉത്പന്നങ്ങളും വേണ്ട. ഒരു ശരീര ബോഡിക്കും മൈദ നല്ലതല്ല. രണ്ടു ബിസ്കറ്റ് നാലു ചപ്പാത്തിക്ക് തുല്യമാണ്. ഒരു ദിവസം ബിസ്കറ്റോ മറ്റെന്തെങ്കിലും കഴിക്കുന്നുവെങ്കിൽ ആ ദിവസത്തിലെ മറ്റു ഭക്ഷണം നിയന്ത്രിക്കണം.
/indian-express-malayalam/media/media_files/2025/12/02/khushboo-07-2025-12-02-12-32-48.jpg)
ശരീര ഭാരം കുറയ്ക്കാൻ എപ്പോഴും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പട്ടിണി കിടന്നാലും ശരീര ഭാരം കുറയില്ല. ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കാം. ചോറും ചപ്പാത്തിയും, ബ്രെഡും ചപ്പാത്തിയും, ചോറും ബ്രെഡും ഇങ്ങനെ മിക്സ് ചെയ്ത് കഴിച്ചാൽ ശരീര ഭാരം കുറയില്ല. ഏതെങ്കിലും ഒരെണ്ണം കഴിക്കാം.
/indian-express-malayalam/media/media_files/2025/12/02/khushboo-08-2025-12-02-12-32-48.jpg)
താൻ ജിമ്മിൽ പോകാറേയില്ലെന്നും ഖുശ്ബു വെളിപ്പെടുത്തി. ഞാൻ ജിമ്മിൽ പോയിട്ട് 30 വർഷമെങ്കിലും ആയിക്കാണും. ഞാൻ എപ്പോഴും പുറത്ത് വ്യായാമങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ്. എത്ര ദൂരം നടക്കാൻ പറഞ്ഞാലും ഞാൻ സന്തോഷത്തോടെ നടക്കും. ശരീര ഭാരം കുറയ്ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ആദ്യത്തെ 5 കിലോ കുറയ്ക്കുകയെന്നത് എളുപ്പമാണ്. 5 കിലോയ്ക്ക് ശേഷം കുറയ്ക്കുകയെന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ആ സമയത്ത് ഭക്ഷണത്തിലും വ്യായാമങ്ങളിലും മാറ്റം വരുത്തുന്നത് ഗുണം ചെയ്യുമെന്ന് ഖുശ്ബു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us