Latest News

ഗ്രീൻ ടീ കുടിക്കാനുളള മികച്ച സമയം എപ്പോൾ? ശരീര ഭാരം കുറയ്ക്കാൻ എത്ര​ അളവ് കുടിക്കണം?

ദിവസത്തിൽ മൂന്ന് തവണയിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും.

green tea, health, ie malayalam

ശരീരഭാരം കുറയ്ക്കാനുള്ള ചർച്ചകളിൽ പലപ്പോഴും പരാമർശിക്കപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീ. ചിലർ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കുമ്പോൾ, മറ്റു ചിലർ അഞ്ച് കപ്പ് വരെ കുടിക്കാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ എത്ര അളവ് ഗ്രീൻ ടീ കുടിക്കണമെന്നറിയാമോ?.

2010 എൻസിബിഐ അവലോകനപ്രകാരം, ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശം, വൻകുടൽ, അന്നനാളം, വായ, ആമാശയം, ചെറുകുടൽ, വൃക്ക, പാൻക്രിയാസ്, എന്നിവയുൾപ്പെടെ ബാധിക്കുന്ന പല തരത്തിലുള്ള അർബുദത്തെ തടയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്റി ബാക്ടീരിയൽ ടീ എന്ന നിലയിൽ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്, കൂടാതെ ശരീരഭാരം കുറയ്ക്കൽ, ശരീരത്തിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുക എന്നിവയുൾപ്പെടെ എണ്ണമറ്റ ഗുണങ്ങളുണ്ട്.

ഗ്രീൻ ടീ എപ്പോൾ, എത്ര അളവ് വരെ കുടിക്കാം?

“ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ മൂന്ന് തവണയിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഗ്രീൻ ടീ കുടിക്കാനുളള ഏറ്റവും നല്ല സമയം ഭക്ഷണത്തിനിടയിലുള്ള സമയമാണ്, വെറും വയറ്റിൽ അല്ല. അതായത് ഭക്ഷണത്തിന് രണ്ട് മണിക്കൂർ മുമ്പും രണ്ട് മണിക്കൂറിന് ശേഷവും കുടിക്കാം എന്നാണ്.

ഒരു ദിവസം 1-2 കപ്പ് കുടിക്കുന്നത് നല്ലതാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ.പൂജ താക്കർ പറഞ്ഞു. ഇത് വിശപ്പ് കുറയ്ക്കുന്നു. കലോറി നിയന്ത്രണത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.

Read More: ശരീരഭാരം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Know when and how much you should consume green tea

Next Story
പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാംkarupatti, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com