ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല, അവശേഷിക്കുന്ന ഭക്ഷണം കഴിക്കുന്നതിനും ആയുർവേദത്തിന് ചില നിയമങ്ങളുണ്ട്. ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം കഴിക്കുന്നത് പല കുടുംബങ്ങളിലും സാധാരണമാണ്. എന്നാൽ ബാക്കി വന്ന ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആയുർവേദം ചില കാര്യങ്ങൾ പറയുന്നുണ്ട്.
24 മണിക്കൂറിലധികം പഴക്കമുള്ള ഭക്ഷണം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. ആയുർവേദം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഡോ.വരലക്ഷ്മി യനമന്ദ്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പാചകം ചെയ്ത ഭക്ഷണത്തിൽ ഈർപ്പമുണ്ട്. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ബാക്ടീരിയയുടെയും മറ്റ് രോഗകാരികളുടെയും പ്രജനന കേന്ദ്രമാകുമെന്ന് അവർ പറഞ്ഞു.
മൈക്രോവേവിൽ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യകരമായ രീതിയല്ലെന്നും അവർ വ്യക്തമാക്കി. ഭക്ഷണം വീണ്ടും ചൂടാക്കുന്നത് വിറ്റാമിനുകൾ പോലുള്ള അവശ്യ പോഷകങ്ങളെ നശിപ്പിക്കുന്നു. തെറ്റായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
തിരക്കേറിയ ജീവിതത്തിൽ എപ്പോഴും ഫ്രെഷായി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ സാഹചര്യത്തിൽ ഓർമിക്കേണ്ട ചില കാര്യങ്ങൾ
- പാചകം ചെയ്ത ഭക്ഷണം തണുപ്പിച്ച ശേഷം 90 മിനിറ്റിനുള്ളിൽ സംഭരിക്കുക
- ഒന്നിലധികം തവണ ചൂടാക്കരുത്
- ചൂടാക്കുന്നതിന് മൈക്രോവേവ് അനുയോജ്യമല്ലെന്ന് ഡോക്ടർ യനമന്ദ്ര പറഞ്ഞു
Read More: ശരീര ഭാരം കുറയ്ക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഈ 5 പഴങ്ങൾ ഉൾപ്പെടുത്തൂ; കാരണം ഇതാണ്