scorecardresearch
Latest News

കോളിഫ്ലവർ അമിതമായി കഴിച്ചാലുള്ള ദോഷവശങ്ങൾ അറിയാം

എല്ലാ പച്ചക്കറികളെയും പോലെ, ഭക്ഷണത്തിൽ ക്രൂസിഫറസ് പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ബ്രോക്കോളി, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു

കോളിഫ്ലവർ അമിതമായി കഴിച്ചാലുള്ള ദോഷവശങ്ങൾ അറിയാം

ഭക്ഷണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പച്ചക്കറികൾ. ഒരാളുടെ ദൈനംദിന ഭക്ഷണത്തിൽ വ്യത്യസ്ത തരം പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ശരീരത്തിന് ആവശ്യകരമായ വ്യത്യസ്ത തരം വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു.

എല്ലാ പച്ചക്കറികളെയും പോലെ, ഭക്ഷണത്തിൽ ക്രൂസിഫറസ് പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ബ്രോക്കോളി, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു. കോളിഫ്ളവർ ഭക്ഷണത്തിൽ പല തരത്തിൽ ഉൾപ്പെടുത്താം. കറിയായും സാലഡായും ഒക്കെ ഈ പച്ചക്കറി ഭക്ഷണങ്ങളിൽ ചേർക്കാം.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച ഓപ്ഷനാണ്, കാരണം അവ കാർബോഹൈഡ്രേറ്റ് നൽകാതെ തന്നെ വയർ നിറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറികളിൽ വിറ്റാമിൻ സി പോലുള്ള പോഷകങ്ങളുടെ സാന്നിധ്യം വളരെയധികമുണ്ട്. കോളിഫ്‌ളവർ കഴിക്കുന്നത് ചില ദോഷ ഫലങ്ങൾ ഉണ്ടാക്കാം, പ്രത്യേകിച്ചും അമിതമായി കഴിച്ചാൽ. മിതമായ അളവിൽ ഇവ കഴിക്കാവുന്നതാണ്.

കോളിഫ്ലവർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

വിശപ്പ് കുറയ്ക്കും

കോളിഫ്‌ളവറിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകൾ കൂടുതലാണ്, ഇത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുമ്പോൾ, കഴിക്കുന്ന കലോറിയുടെ എണ്ണം കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

രക്തം കട്ടപിടിക്കാനുള്ള സാധ്യത

കോളിഫ്‌ളവറിൽ വൈറ്റമിൻ കെയുടെ സാന്നിധ്യമുണ്ട്. വൈറ്റമിൻ കെ അമിതമായി കഴിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കാം.

വയർ വീർക്കലിനും ഗ്യാസിനും കാരണമാകാം

ക്രൂസിഫറസ് പച്ചക്കറികൾ വയർ വീർക്കുന്നതിന് കാരണമാകാം. ഈ പച്ചക്കറികളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിന് എളുപ്പത്തിൽ വിഘടിപ്പിക്കാൻ കഴിയില്ല. ഇതൊടുവിൽ ഗ്യാസായി മാറുന്നു.

അയഡിന്റെ കുറവുണ്ടെങ്കിൽ ഹൈപ്പോതൈറോയിഡിസത്തിന് ഇടയാക്കും

അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ കോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ, അത്തരത്തിലുള്ള ഒരു ഫൈറ്റോ ന്യൂട്രിയന്റ് ഐസോത്തിയോസയനേറ്റ്സ് എന്ന തന്മാത്രയെ ഉത്പാദിപ്പിക്കുന്നു, ഇത് അയോഡിൻ കുറവുള്ളവരിൽ അയഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തും, പ്രത്യേകിച്ചും കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ വലിയ അളവിൽ കഴിക്കുകയാണെങ്കിൽ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Know the side effects of consuming cauliflowers