scorecardresearch
Latest News

ആയുർവേദപ്രകാരം പ്രമേഹരോഗികൾക്കുള്ള ശരിയായ ഡയറ്റ് ഏതെന്ന് അറിയാം?

ദിവസവും വ്യായാമം ചെയ്യുന്നതിനു പുറമേ, ഭക്ഷണ ശീലങ്ങളിലും പ്രത്യേക ശ്രദ്ധ നൽകണം

ആയുർവേദപ്രകാരം പ്രമേഹരോഗികൾക്കുള്ള ശരിയായ ഡയറ്റ് ഏതെന്ന് അറിയാം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് ഒരാൾ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പാലിക്കണം. ദിവസവും വ്യായാമം ചെയ്യുന്നതിനു പുറമേ, ഭക്ഷണ ശീലങ്ങളിലും പ്രത്യേക ശ്രദ്ധ നൽകണം. പ്രമേഹമുള്ളവർ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ആയുർവേദ വിദഗ്ധ ഡോ നിതിക കോഹ്‌ലി പറഞ്ഞു.

നിങ്ങളുടെ പ്രധാന ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക എന്നതാണെന്ന് അവർ പറഞ്ഞു. ഇതു മാത്രമല്ല, പ്രമേഹം മൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ തടയുന്നതിനുള്ള ഭക്ഷണങ്ങളും കഴിക്കണം. പ്രമേഹം നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ.കോഹ്‌ലി പറഞ്ഞു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്കുമുള്ള ശരിയായ ഡയറ്റും അവർ പറഞ്ഞിട്ടുണ്ട്.

  • റോസ്റ്റഡ് ബാർലി, ബാർലി സട്ടു (ബാര്‍ലി പോലുള്ള ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന പൊടിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കുന്നതാണ് സട്ടു), നെല്ലിക്ക
  • മൂങ് ദാൽ (Moong dal) സൂപ്പും പാവയ്ക്ക പോലുള്ള കയ്പേറിയ പച്ചക്കറികളും
  • സട്ടു, റെഡ് റൈസ് പാഡി (ഷല്ലി ചാവൽ), ചോളം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹം, ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ആരോഗ്യകരമായ ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Know the right diet for diabetes according to ayurveda

Best of Express