scorecardresearch

പഴത്തിൽ മാത്രമല്ല, പപ്പായ ഇലകളിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ

പഴത്തിൽ മാത്രമല്ല, പപ്പായയുടെ ഇലകളിലും രോഗങ്ങളെ അകറ്റുന്ന ഗുണങ്ങളുണ്ട്

papaya, health, ie malayalam

മിക്ക പഴങ്ങളും പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന വളരെ ആരോഗ്യകരമായ ഒരു പഴമാണ് പപ്പായ. അതിന്റെ പഴത്തിൽ മാത്രമല്ല ഇലകൾക്കും ഔഷധ ഗുണങ്ങളുണ്ട്.

”പഴത്തിൽ മാത്രമല്ല, പപ്പായയുടെ ഇലകളിലും രോഗങ്ങളെ അകറ്റുന്ന ഗുണങ്ങളുണ്ട്. ഇതിന്റെ ഇലകൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് മികച്ചതാണ്. ആന്റി മലേറിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് ഡെങ്കിപ്പനിക്കും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാക്കി കണക്കാക്കുന്നു, ”ആയുർവേദ ഡോ.ഡിക്സ ഭാവ്സർ പറഞ്ഞു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ ചെറുക്കുന്നതിനും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കുന്നതിനും പപ്പായ പഴങ്ങളും ഇലകളും കഴിക്കാവുന്ന ചില വഴികളും ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ ചെറുക്കുന്നതിന് മാത്രമല്ല, രോഗശമനത്തിനും പപ്പായ ജ്യൂസ് അല്ലെങ്കിൽ പൾപ്പ് വളരെ ഫലപ്രദമാണെന്ന് അവർ പറഞ്ഞു.

  • പപ്പായ ഇലകൾ നന്നായി കഴുകിയ ശേഷം ഉണക്കുക. അവയെ ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം സോസ്‌പാനിൽ 2 ലിറ്റർ വെള്ളത്തിൽ ഇട്ട് ചൂടാക്കുക. വെള്ളം പകുതിയാകുന്നതുവരെ നന്നായി തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് സത്ത് ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുക.
  • ദിവസവും പഴുത്ത പപ്പായ കഴിക്കുന്നതിനൊപ്പം, ഒരു ഗ്ലാസ് പപ്പായ നീരും അതിൽ അൽപം ചെറുനാരങ്ങാനീരും ചേർത്ത് കുടിക്കുക. ദിവസത്തിൽ 2-3 തവണയെങ്കിലും ഈ ജ്യൂസ് കുടിക്കുന്നത് ഡെങ്കിപ്പനി വേഗത്തിൽ സുഖപ്പെടുത്തുമെന്ന് ഡോക്ടർ ഭാവ്സർ ഉറപ്പു നൽകി.
  • കുറച്ച് പപ്പായ ഇലകൾ എടുത്ത് ചതക്കുക. ഇതിൽനിന്നും നീര് പിഴിഞ്ഞെടുക്കുക. 2 ടേബിൾസ്പൂൺ നീര് ദിവസത്തിൽ രണ്ടുതവണ കുടിക്കുന്നത് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മത്തൻ കുരു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Know the many healing properties of papaya

Best of Express