പല ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. പലതരം വിഭവങ്ങൾക്ക് രുചി കൂട്ടാനായി ഏലയ്ക്ക ഉപയോഗിക്കുന്നുവെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്സർ പറഞ്ഞു. ഏലയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. ഏലയ്ക്കയുടെ രോഗശാന്തി ഗുണങ്ങളെക്കുറിച്ചും ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താമെന്നതിനെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
പോളിഡിപ്സിയ ബാധിച്ച ആളുകൾക്ക് ഏലയ്ക്ക ആയുർവേദത്തിൽ ശുപാർശ ചെയ്യുന്നുവെന്ന് ഡോ.ഭാവ്സർ പറഞ്ഞു. “ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും (പോളിഡിപ്സിയ) ദാഹം തോന്നുന്ന ഒരാളാണെങ്കിൽ, അവർക്ക് വിശക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, ഈ സുഗന്ധവ്യഞ്ജനമാണ് നിങ്ങളുടെ രക്ഷകൻ,” അവർ പറഞ്ഞു.
“ആയുർവേദമനുസരിച്ച്, ഏലം ത്രിദോഷമാണ് (മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കാൻ നല്ലതാണ്), കൂടാതെ ഇത് ദഹനത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് വയറുവേദനയും ഗ്യാസും കുറയ്ക്കുന്നതിന് ഗുണം ചെയ്യും. ഏലയ്ക്ക മൗത്ത് ഫ്രെഷനറായി ഉപയോഗിക്കുന്നു. “ഇതൊരു മികച്ച ആന്റിഓക്സിഡന്റാണ്, ഇത് രക്തസമ്മർദ്ദം, ആസ്ത്മ, ദഹനക്കേട്, തുടങ്ങി നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ഇത് ഹൃദയത്തിന് നല്ലതാണ്,” ഡോ.ഭാവ്സർ കൂട്ടിച്ചേർത്തു.
ചായക്കൊപ്പം ഒരു കഷ്ണം ഏലയ്ക്ക ചേർക്കാമെന്നും 250 – 500 മില്ലിഗ്രാം എന്ന അളവിൽ ഏലക്ക പൊടിച്ചത് നെയ്യോ തേനോ ചേർത്ത് കഴിക്കാമെന്നും അവർ പറഞ്ഞു. ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ്, ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഏലക്ക ചേർത്ത ചായ കുടിക്കാമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.
Read More: കത്തിരിക്ക കഴിച്ചാൽ പലതുണ്ട് ആരോഗ്യ ഗുണങ്ങൾ