പ്രമേഹം നിയന്ത്രിക്കും, ദഹനത്തെ സഹായിക്കും; ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ

രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ ഇട്ടശേഷം രാവിലെ കുടിക്കുന്നത് നല്ലതാണ്

fenugreek seeds , health, ie malayalam

നമ്മുടെയൊക്കെ അടുക്കളകളിൽ സർവസാധാരണമായി കാണപ്പെടുന്ന ഒന്നാണ് ഉലുവ. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ഉലുവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഉലുവ സഹായിക്കും.

ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ച് 2015 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, 10 ഗ്രാം ഉലുവ ദിവസവും ചൂടുവെള്ളത്തിൽ കുതിർത്ത് കുടിക്കുന്നത് ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. പ്രമേഹമുള്ള ആളുകളിൽ ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഉലുവ വെള്ളത്തിന് സാധിക്കുമെന്ന് അതിൽ പറയുന്നു.

രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ ഇട്ടശേഷം രാവിലെ കുടിക്കുന്നത് നല്ലതാണ്. വിവിധ വിഭവങ്ങളിൽ ഉലുവ ചേർക്കാം. കൂടുതൽ ഗുണം ലഭിക്കാനായി ചെറുചൂടുള്ള വെള്ളത്തിൽ ഉലുവ മൂന്നു മുതൽ നാലു മണിക്കൂർ കുതിക്കാൻ ഇട്ടശേഷം വിഭവങ്ങളിൽ ചേർക്കുക.

ഉലുവയിൽ ഫൈബർ അടങ്ങിയിരിക്കുന്നതായി അറിയപ്പെടുന്നു, ഇത് ദഹനം മന്ദഗതിയിലാക്കാനും, ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന നിരക്ക് കുറയ്ക്കാനും, ശരീരം പുറത്തുവിടുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കും. ടൈപ്പ് -2 പ്രമേഹമുള്ളവർക്ക് ശരീരത്തിലെ ഇൻസുലിൻ സെൻസിറ്റിവിറ്റി ഉലുവ മെച്ചപ്പെടുത്തുന്നതായി കണക്കാക്കപ്പെടുന്നു, കാരണം പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഉള്ളതായി അറിയപ്പെടുന്ന 4-ഹൈഡ്രോക്സിസ്ലൂസിൻ എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാലാണിത്.

ഉലുവ കഴിക്കുന്നതിനുള്ള മികച്ച രീതി

ഒരു ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ ചേർത്ത് ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം അരിച്ചെടുത്ത് നാരങ്ങയും ഒരു നുള്ള് തേനും ചേർത്ത് കുടിക്കുക.

Read More: തൊണ്ടവേദന അകറ്റും, വയറിലെ കൊഴുപ്പ് ഇല്ലാതാക്കും; ഇഞ്ചി ചായയുടെ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Know the health benefits of methi seeds

Next Story
കണ്ണിന്റെ ആരോഗ്യവും നല്ല കാഴ്ചശക്തിയും സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾeye cream, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com