scorecardresearch

തുളസിയില കഴിക്കാറുണ്ടോ? ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കുക

ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും തുളസിയില അമിതമായി കഴിക്കുന്നത് ദോഷകരമാണ്

തുളസിയില കഴിക്കാറുണ്ടോ? ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കുക

ഔഷധ ഗുണങ്ങളാൽ നിറഞ്ഞ ഒന്നാണ് തുളസി ചെടി. പലവിധ രോഗങ്ങൾക്കുമുള്ള മരുന്ന് തയ്യാറാക്കാൻ കാലാകാലങ്ങളായി തുളസി ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. തൊണ്ടവേദന, ചുമ, ഉദരരോഗങ്ങൾ, എന്നിവയ്ക്കുള്ള മികച്ച മരുന്നുകൾ തുളസിയിൽനിന്ന് തയ്യാറാക്കുന്നുണ്ട്.

തുളസിയുടെ ആരോഗ്യ ഗുണങ്ങൾ

ജലദോഷം, പനി തുടങ്ങിയ കാലാനുസൃതമായ വിവിധ രോഗങ്ങൾ ചികിത്സിക്കാൻ തുളസി ഉപയോഗിക്കുന്നു. തുളസി ചെടിക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്.

  • രക്തചംക്രമണം വർധിപ്പിക്കും
  • പ്രാണികളുടെ കടിയേറ്റുള്ള ചികിത്സ
  • വൃക്കസംബന്ധമായ പ്രശ്നങ്ങൾ സുഖപ്പെടുത്തുന്നു
  • ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കുന്നു
  • പാമ്പുകടി
  • ദഹന പ്രശ്നങ്ങൾ ചികിത്സിക്കുന്നു
  • ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു
  • അണുബാധയെ ചെറുക്കുന്ന ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്

ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും തുളസിയില അമിതമായി കഴിക്കുന്നത് ദോഷകരമാണ്. അവയിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.

  1. ഗർഭാവസ്ഥയിൽ നല്ലതല്ല

തുളസിയില അമിതമായി കഴിക്കുന്നത് ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചില അപൂർവ സന്ദർഭങ്ങളിൽ അബോർഷന് പോലും കാരണമാകും. ഗർഭാശയത്തിലേക്കും പെൽവിക് പ്രദേശങ്ങളിലേക്കും രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നതിലൂടെ ഗർഭാശയ സങ്കോചത്തിന് കാരണമാകും.

  1. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു

ഒരു പ്രമേഹ രോഗി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുകയാണെങ്കിൽ, തുളസി ഭക്ഷണത്തിൽ ചേർക്കുന്നത് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. കാരണം തുളസി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും.

  1. വന്ധ്യതയ്ക്ക് ഇടയാക്കും

പഠനങ്ങൾ ഇത് തെളിയിക്കുന്നുണ്ടെങ്കിലും, തുളസി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ഗർഭാശയവും അണ്ഡാശയവും സങ്കോചിപ്പിക്കുകയും ചെയ്യും.

  1. പല്ലിലെ കറ

തുളസിയിലയിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്, അതിനാൽ ചവച്ചാൽ പല്ലിന്റെ നിറം മാറും.

  1. കരളിനെ നശിപ്പിക്കുന്നു

തുളസിയിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്, ഇവയുടെ അമിത ഉപയോഗം കരളിന്റെ തകരാർ, ഓക്കാനം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Know the benefits and risks of overeating tulsi