പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ് നെല്ലിക്ക. ജീവകം സി, ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും നെല്ലിക്ക മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആയുർവേദപ്രകാരം അസന്തുലിതാവസ്ഥയിലുള്ള പിത്തദോഷത്തെ സന്തുലിതമാക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണവും ഔഷധവുമാണ് നെല്ലിക്ക.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് മികച്ചതാണ് നെല്ലിക്ക. മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക സഹായിക്കും. ആയുർവേദപ്രകാരം നെല്ലിക്കയുടെ മികച്ച ഗുണങ്ങൾ ലഭിക്കുന്നതിന്, അവ കഴിക്കുന്നതിന് അനുയോജ്യമായ സമയമുണ്ട്.
മുടിക്ക്: രാത്രിയിൽ കഴിക്കുക (11 മണിക്ക് മുൻപായി)
ചർമ്മത്തിന്: അതിരാവിലെ, വെറുംവയറ്റിൽ
ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിക്കാം. നെല്ലിക്ക അമിതമായി കഴിക്കുന്നത് അസിഡിറ്റി, മലബന്ധം, അമിത രക്തസ്രാവം പോലുള്ള പല പാർശ്വഫലങ്ങൾക്കും കാരണമാകും.
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ
- ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു
- കൊളാജൻ വർധിപ്പിക്കുന്നു
- പോസ്റ്റ്-ഇൻഫ്ലാമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുന്നു
- ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു
- മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറവാണ്
- എണ്ണ നിയന്ത്രണം
- മുടി വളർച്ച കൂട്ടുന്നു
- മുടികൊഴിച്ചിൽ കുറയ്ക്കുന്നു
- നര തടയുന്നു
- താരൻ കുറയ്ക്കുന്നു
ചർമ്മത്തിനും മുടിക്കും വേണ്ടിയുള്ള മാസ്കുകളിൽ നെല്ലിക്ക ചേർക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.