ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പോഷകഗുണങ്ങളുള്ള പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. എന്നാൽ ആപ്പിളിന്റെ തൊലി കളഞ്ഞാണോ അതോ തൊലിയോടുകൂടി കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. വിപണിയിൽ ലഭ്യമായ ആപ്പിളിൽ പലതിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് എന്നിവ പുരട്ടിയവയാണ്. അതിനാൽ ഒട്ടുമിക്ക പേരും ആപ്പിളിന്റെ തൊലി കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ആപ്പിളിൽനിന്നും ലഭിക്കേണ്ട അവശ്യ പോഷകങ്ങളുടെ ഫലം ഇല്ലാതാക്കും.
മാത്രമല്ല, നാരുകൾ, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ, ഹെൽത്ത് കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ആപ്പിൾ തൊലി. ചർമ്മത്തിനും ഗുണകരമായവ ആപ്പിൾ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലി കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം.
ശ്വാസകോശത്തെ സംരക്ഷിക്കുന്നു
ആപ്പിളിന്റെ തൊലിയിൽ ക്വെർസെറ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ആരോഗ്യമുള്ള ഹൃദയം
ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിലനിർത്താൻ സഹായിക്കുന്നു, ഇത് ആരോഗ്യകരമായ ഹൃദയത്തിന് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സംതൃപ്തി ഉണ്ടാക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിളിന്റെ തൊലി. വ്യായാമത്തിലൂടെ ദിവസത്തേക്കുള്ള കലോറി ഉപഭോഗം കുറയുമ്പോൾ, അത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതേ പോളിഫെനോളുകൾ ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പും ഗ്ലൂക്കോസും ആഗിരണം ചെയ്യുന്നതിനെ തടയുന്നു.
ആരോഗ്യകരമായ ദഹനവ്യവസ്ഥ
ആപ്പിളിന്റെ തൊലിയിലെ നാരുകളുടെ ഉള്ളടക്കം ആരോഗ്യകരമായ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പ്രമേഹ രോഗികളിലും മലബന്ധം, ഗ്യാസ് അല്ലെങ്കിൽ വയർവീർക്കൽ എന്നിവയാൽ ബുദ്ധിമുട്ടുന്നവരിലും ദഹനത്തിന് സഹായിക്കുന്നു.
വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടം
ആപ്പിളിൽ വിറ്റാമിൻ എ, കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വൃക്ക, ഹൃദയം, തലച്ചോറ്, ചർമ്മം, എല്ലുകളുടെ ആരോഗ്യം എന്നിവയെ സഹായിക്കുന്നു.
തൊലിയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും വിപണിയിൽനിന്നും വാങ്ങുന്ന ആപ്പിളുകൾ തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നന്നായി കഴുകിയശേഷം ഇളം ചൂടുള്ള വെള്ളത്തിൽ ആപ്പിൾ മുക്കി വച്ചശേഷം തൊലിയോടുകൂടി കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.