രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ അടങ്ങിയതാണ് പ്രമേഹ രോഗികളുടെ ഭക്ഷണക്രമം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പ്രമേഹത്തിന്റെ സങ്കീർണതകൾ തടയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കാതെ പ്രമേഹം നിയന്ത്രിക്കുന്നത് എളുപ്പമാക്കും. ബദാം പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ചേർക്കാൻ കഴിയുന്ന ആരോഗ്യകരമായ നട്‌സുകളിൽ ഒന്നാണ്.
നിരവധി അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ബദാമിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ബദാമിന് കഴിയുമെന്ന് പല പഠനങ്ങളും വിദഗ്ധരും അഭിപ്രായപ്പെടുന്നു.
Read More: പ്രമേഹ ബാധിതരായ കുട്ടികൾ പരീക്ഷയ്ക്ക് എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ നട്‌സുകളിലുംവച്ച് ബദാം മികച്ച ഒന്നാണ്. ഇത് പോഷകങ്ങൾ നിറഞ്ഞതാണ്, കൂടാതെ കലോറിയും നിറഞ്ഞതാണ്. പ്രമേഹ രോഗികൾക്കുള്ള നല്ലൊരു ലഘുഭക്ഷണമാണ് ബദാം. മഗ്നീഷ്യത്തിന്റെ സാന്നിധ്യം പ്രമേഹത്തിന് ഗുണകരമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഡയറ്റീഷ്യൻ രുചിക ജെയിൻ പറഞ്ഞു.
പ്രമേഹ രോഗികൾ വിപണിയിൽ ലഭിക്കുന്ന ഉപ്പിലിട്ടതോ വറുത്തതോ ആയ ബദാം കഴിക്കരുത്. അസംസ്കൃത ബദാം പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഇത് അതിരാവിലെയോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.
ബദാമിൽ കലോറി കൂടുതലാണ്, അതിനാൽ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കേണ്ടതുണ്ട്. പ്രമേഹ രോഗി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ബദാം കഴിക്കുന്നതിനുമുമ്പ് മറ്റ് കലോറികൾ നിയന്ത്രിക്കണമെന്നും രുചിക ആവശ്യപ്പെട്ടു.
”ഒരു ദിവസം 6-8 ബദാം കഴിക്കുന്നത് സാധാരണയായി ശുപാർശ ചെയ്യാറുണ്ട്, എന്നാൽ ഒരു പ്രമേഹ രോഗിക്ക്, അളവ് കൂടുതലായിരിക്കണം. അതിനൊപ്പം മൊത്തത്തിലുള്ള കലോറിയുടെ അളവ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. സുരക്ഷിതമായ പരിധി 6-8 ബദാം ആണ്.” രുചിക പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.