scorecardresearch

20 ​​ഇഡ്ഡലിയോ 10 ദോശയോ കഴിച്ചിരുന്നപോലെ; ശരീരഭാരം കുറയ്ക്കാൻ ചെയ്തത് ഇതൊക്കെ: തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

മഹാനടി സിനിമവരെ അഭിനയം എന്നത് മുഖമാണെന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്. അഭിനയിക്കുക, തിരിച്ചു വരിക, ഭക്ഷണം കഴിക്കുക, ഉറങ്ങുക ഇതായിരുന്നു ഞാൻ ചെയ്തിരുന്നത്. വർക്ക്ഔട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല

മഹാനടി സിനിമവരെ അഭിനയം എന്നത് മുഖമാണെന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്. അഭിനയിക്കുക, തിരിച്ചു വരിക, ഭക്ഷണം കഴിക്കുക, ഉറങ്ങുക ഇതായിരുന്നു ഞാൻ ചെയ്തിരുന്നത്. വർക്ക്ഔട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Keerthy Suresh

കീർത്തി സുരേഷ്

തെന്നിന്ത്യയിലെ മുൻനിര നടിയാണ് കീർത്തി സുരേഷ്. ബാലതാരമായിട്ടാണ് കീർത്തി തന്റെ കരിയർ ആരംഭിച്ചത്. 2013 ൽ പുറത്തിറങ്ങിയ 'ഗീതാഞ്ജലി' എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു അഭിനയിച്ചത്, അതിനുശേഷം വിക്രം പ്രഭു നായകനായ 'ഇത് എന്ന മായം' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു, പിന്നീട് രജനി മുരുകൻ, റെമോ, തൊടരി, ഭൈരവ, സർക്കാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് തെന്നിന്ത്യയിൽ പ്രശസ്തയായി. 'മഹാനടി' എന്ന സിനിമയിലെ സാവിത്രിയുടെ വേഷത്തിന് ദേശീയ അവാർഡ് നേടി.

Advertisment

സിനിമയിലേക്ക് എത്തിയ സമയത്ത് ശരീര ഭാരത്തെക്കുറിച്ചും ചർമ്മ സംരക്ഷണത്തെക്കുറിച്ചും താൻ ചിന്തിച്ചിരുന്നതേ ഇല്ലെന്ന് കീർത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. മഹാനടി സിനിമവരെ അഭിനയം എന്നത് മുഖമാണെന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്. അഭിനയിക്കുക, തിരിച്ചു വരിക, ഭക്ഷണം കഴിക്കുക, ഉറങ്ങുക ഇതായിരുന്നു ഞാൻ ചെയ്തിരുന്നത്. വർക്ക്ഔട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല. മഹാനടി സിനിമയ്ക്കുശേഷമാണ് ശരീര ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് കീർത്തി പറഞ്ഞു. 

Also Read: കരളിന്റെ ആരോഗ്യം കാക്കാൻ കട്ടൻ കാപ്പി; ദിവസവും 2-3 കപ്പ് കുടിക്കാമെന്ന് ഡോക്ടർ

''പിന്നീട് പതിയെ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങി. 10 മുതൽ 12 മാസത്തിനുള്ളിൽ ഏകദേശം പത്ത് കിലോ കുറച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട യാത്രയായിരുന്നു. ആദ്യം കാർഡിയോയാണ് ചെയ്തത്. കുറേ ശരീര ഭാരം കുറഞ്ഞു. അതിനുശേഷം, കാർഡിയോ എനിക്ക് ശരിയാവില്ലെന്ന് തോന്നിയപ്പോൾ യോഗയിലേക്ക് മാറി. പക്ഷേ അപ്പോഴും ശക്തി കുറവായിരുന്നു. അങ്ങനെ സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി സ്ട്രെങ്ത് ട്രെയിനിങ്, യോഗ ഉൾപ്പെടെ എല്ലാം ചെയ്യുന്നുണ്ട്. ആഴ്ചയിൽ 5-6 ദിവസം ഒന്നര മണിക്കൂറോളം വർക്ക്ഔട്ടിനായി മാറ്റിവയ്ക്കുന്നു,'' കീർത്തി പറഞ്ഞു.

Advertisment

Also Read: അത്താഴം ദിവസവും 7 മണിക്ക് കഴിച്ചു നോക്കൂ; 1 മാസത്തിനുശേഷം കണ്ടറിയാം ഈ മാറ്റങ്ങൾ

"പലരും പറയുമായിരുന്നു, ഞാൻ കുറച്ച് തടിച്ചിരുന്നപ്പോൾ കാണാൻ സുന്ദരിയായിരുന്നുവെന്ന്. ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ. അതിന് അനുസരിച്ച് നമുക്ക് മാറാൻ കഴിയില്ല. വാസ്തവത്തിൽ, ആ ദിവസങ്ങളിൽ എന്റെ ഭക്ഷണശീലങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. 10 ദോശയോ 20 ഇഡ്ഡലിയോ ഒരേസമയം കഴിക്കുന്നതുപോലെയായിരുന്നു അത്. പക്ഷേ, ഞാൻ ഇപ്പോഴാണ് ആരോഗ്യവതിയായിരിക്കുന്നത്. ഇപ്പോഴും ഭക്ഷണത്തിൽ ഞാൻ നിയന്ത്രണം വയ്ക്കാറില്ല. എനിക്ക് ഇഷ്ടമുള്ളത് ആരോഗ്യകരമായ രീതിയിൽ കഴിക്കാറുണ്ട്,'' കീർത്തി വ്യക്തമാക്കി. 

Also Read: ഹൃദയത്തിനും വൃക്കകൾക്കും ദോഷം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ രോഗങ്ങളെ അകറ്റാം

യോഗ തനിക്ക് വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്നും കീർത്തി അഭിപ്രായപ്പെട്ടു. അത് എന്റെ മനസിന് സമാധാനവും ശരീരത്തിന് ശക്തിയും നൽകി. ഞാൻ പതിവായി യോഗ പരിശീലിക്കുന്നതുകൊണ്ടാണ് എനിക്ക് ഇത്രയധികം ആരോഗ്യത്തോടെയിരിക്കാനും ശരിയായ അളവിൽ ഭാരം കുറയ്ക്കാനും കഴിയുന്നതെന്ന് കീർത്തി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഏലയ്ക്ക ചവയ്ക്കാം ദഹനം സുഗമമാക്കാം, പിന്നെയുമുണ്ട് ഗുണങ്ങൾ

Keerthy Suresh Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: