Diabetes: പ്രമേഹരോഗികള്‍ക്കും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളുള്ളവര്‍ക്കും പഴങ്ങളുടെ കൂടെയും സാലഡുകളുടെയും കൂടെ ഫൈബര്‍ സമ്പുഷ്ടമായ ചിയ സീഡ്‌സും ആഹാരക്രമത്തില്‍ ഉള്‍പ്പെടുന്നത് ഏറെ ഗുണം ചെയ്യും

Read More: Exercise For Diabetes Control: പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍

ധാതുക്കളും ഫൈബറും ഒമേഗ3 ഫാറ്റി ആസിഡും കാല്‍സ്യവും ധാരാളമുള്ള ചിയ സീഡ്‌സ് ‘സൂപ്പര്‍ ഫുഡ്’ എന്നാണറിയപ്പെടുന്നത്. ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള സീഡ്‌സ് മസിലുകളെ അയവുളളതാക്കുകയും ദഹനപ്രക്രിയയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു.

ചിയ സീഡിലുളള കാര്‍ബണുകളും കോശത്തിലെ രാസപ്രക്രിയകളെ നിയന്ത്രിക്കുന്ന പദാര്‍ത്ഥങ്ങളും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല ചിയ സീഡ്‌സ് കഴിക്കുന്നത് അമിതവിശപ്പ് ഒഴിവാക്കുകയും ചെയ്യും. ഇക്കാരണങ്ങളാലാണ് പ്രമേഹരോഗികളും രോഗലക്ഷണങ്ങളുളളവരും ചിയ സീഡ്‌സ് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്.

ചിയ സീഡ്‌സ് ഉപയോഗിച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന പാചകക്രമങ്ങളാണ് താഴെ പറയുന്നത്

ചിയ-നാരങ്ങ ഡിറ്റോക്സ് പാനീയം


ഒരു കുപ്പി വെള്ളത്തില്‍ ഒരു സ്പൂണ്‍ ചിയ സീഡ്‌സും കനം കുറച്ച് കഷ്ണങ്ങളാക്കിയ നാരങ്ങയും കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം ഈ പാനീയം കുടിക്കാവുന്നതാണ്. ഈ പാനീയത്തിലുള്ള ആന്‍റി ഓക്സിഡന്‍റ്സും മൈക്രോന്യൂട്രിയന്‍സും ഫൈബറും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ചിയ സാലഡ്സ്

ഭക്ഷണക്രമത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം മറ്റ് പരിപ്പ് വര്‍ഗത്തില്‍പ്പെട്ടവയ്ക്കും ഒപ്പം ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ചിയ സീഡ്‌സും ചണ വിത്തുകളും ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായകരമായേക്കാം.

ചിയ ഓട്ട്മീല്‍

ഓട്സിൽ പാലോ, യോഗര്‍ട്ടോ ചേര്‍ത്ത് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. പക്ഷേ, ദിവസവും ഒരേ രീതിയില്‍ ഇത് കഴിക്കുന്നത് മടുപ്പിക്കും. പ്രമേഹരോഗികള്‍‌ക്ക് കഴിക്കാവുന്ന പഴങ്ങള്‍ക്കൊപ്പം ചിയ സീഡ്‌സും ഇട്ട് ഓട്സ് തയ്യാറാക്കിയാല്‍ മടുപ്പുണ്ടാകില്ലെന്ന് മാത്രമല്ല, ആരോഗ്യകരമായ ഒരു ചേരുവ കൂടിയാവുകയും ചെയ്യും.

യോഗര്‍ട്ട്-ചിയ ഡെസേര്‍ട്ട്


പ്രമേഹരോഗികള്‍ ഡെസേര്‍ട്ടുകള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഒരു പിടി നിറയെ ചിയ സീഡ്‌സ് യോഗര്‍ട്ടിനൊപ്പം ചേര്‍ത്ത് അല്‍പം പഴങ്ങളും (പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നവ) കൂടി ചേർത്താൽ ആരോഗ്യദായകമായ രുചിയുളള ഡെസേര്‍ട്ട് തയ്യാര്‍.

ചിയ പാന്‍ കേക്കുകള്‍

ഇന്ത്യന്‍ രീതിയിലുള്ള പാന്‍ കേക്കുകള്‍ക്ക് തയ്യാറാക്കുന്ന മാവിലേക്കും കടലപ്പൊടിയിലുമെല്ലാം ചിയ സീഡ്‌സ് പൊടിച്ച് ചേര്‍ക്കാവുന്നതാണ്. പറാത്തയ്ക്ക് മാവ് കുഴയ്ക്കുമ്പോഴും ചിയ സീഡ്സ് പൊടി ചേര്‍ക്കുന്നത് നല്ലതാണ്.

ഗ്രാനോല ബാര്‍സ്

വിവിധതരത്തിലുളള ധാന്യങ്ങളും പയര്‍, പരിപ്പ് വര്‍ഗത്തില്‍പ്പെട്ടവയും ഈന്തപ്പഴങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രാനോല ബാര്‍സ് പ്രമേഹരോഹികള്‍ക്ക് നിയന്ത്രിതമായ അളവില്‍ കഴിക്കാവുന്ന പലഹാരമാണ്. ഇത് തയ്യാറാക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യദായകരമാകാന്‍ ചിയ സീഡ്സ് ചേര്‍ക്കാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook