Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തണ്ണിമത്തൻ സ്ലഷ്

തണ്ണിമത്തൻ സ്ലഷ് ഉപയോഗിച്ച് ചൂടിനെ മറികടക്കാനും നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സാധിക്കും

waterlemon slush, health, ie malayalam

വേനൽക്കാലത്തെ ചൂട് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുക പ്രധാനമാണ്. ഇതിനായി വെളളം കുടിച്ചതുകൊണ്ട് മാത്രം കാര്യമാകില്ല. രുചികരമായ തണ്ണിമത്തൻ സ്ലഷ് തയ്യാറാക്കുന്നത് ഉൾപ്പെടെ പലവിധ പാചക പരീക്ഷണങ്ങളും നടത്താവുന്നതാണ്.

ഡയറ്റീഷ്യൻ ലാവ്‌ലീൻ കൗർ തണ്ണിമത്തൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നൊരു പാചക കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഈ തണ്ണിമത്തൻ സ്ലഷ് ഉപയോഗിച്ച് ചൂടിനെ മറികടക്കാനും നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സാധിക്കുമെന്ന് അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ചേരുവകൾ

  • തണ്ണിമത്തൻ
  • പുതിന ഇല
  • നാരങ്ങ നീര്- 1 ടീസ്പൂൺ
  • വെള്ളം
  • ചിയ സീഡ്സ് കുതിർത്തത്- അര ടീസ്പൂൺ
  • ഗോണ്ട് കതിറ കുതിർത്തത്- അര ഇഞ്ച്

തയ്യാറാക്കുന്ന വിധം

  • പുതിനയില, നാരങ്ങ നീര് (1 ടീസ്പൂൺ), തണ്ണിമത്തൻ, കുറച്ച് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിക്കുക.
  • ഇതിലേക്ക് കുതിർത്ത ചിയ സീഡ്സ്, ഗോണ്ട് കതിറ എന്നിവ ചേർക്കുക
  • തണുപ്പോടെ കുടിക്കുക

ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർക്കരുത്. അതിരാവിലെ കുടിക്കുന്നതാണ് നല്ലത്. എൽ-സിട്രുലൈൻ, ലൈക്കോപീൻ, പൊട്ടാസ്യം തുടങ്ങി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന മൂന്ന് പോഷകങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ടെന്ന് കൗർ പറയുന്നു.

നിങ്ങൾക്ക് ജലാംശം കൂടുതലുളള പഴങ്ങൾക്ക് അലർജിയുണ്ടെങ്കിലോ വയറുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ഇത് ഒഴിവാക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Keep your blood pressure under control with watermelon slush520972

Next Story
കോവിഡിൽനിന്നും അതിവേഗം മുക്തരാവാൻ മികച്ച മൂന്ന് ടിപ്‌സുകൾAyurveda, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com