കാലാവസ്ഥ മാറ്റം പലപ്പോഴും അലർജി, പനി തുടങ്ങിയ ചില സീസണൽ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാറാൻ നിരവധി മാർഗ്ഗങ്ങളുണ്ടെങ്കിലും, ഈ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ഭക്ഷണക്രമമാണ്. ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുത്തുക, വ്യത്യാസം കാണാമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് ലവ്നീത് ബത്ര പറഞ്ഞു.
”കാലാവസ്ഥ മാറ്റം മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് നീരൊഴുക്ക് എന്നിവ ഉണ്ടാക്കുന്നുവെങ്കിൽ, ഇത്തരം അലർജി തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾക്കായി നിങ്ങളുടെ പാത്രത്തിൽ ഇടം നൽകുക, ”അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഒരാൾ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്നും അവർ വിശദീകരിച്ചു.
ഇഞ്ചി
ഇഞ്ചിയിൽ ഫിനോളിക് സംയുക്തങ്ങളായ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നിവയുണ്ട്. ഇവയിലെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശ്വസനവ്യവസ്ഥയെ സംരക്ഷിക്കും.
സ്പിരുലിന
അലർജിക് റിനിറ്റിസ് ബാധിച്ചവരെ സഹായിക്കാൻ സ്പിരുലിനയ്ക്ക് കഴിയും. സൈറ്റോകൈനുകളുടെയും ഇന്റർഫെറോണുകളുടെയും അളവ് വർദ്ധിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ സ്പിരുലിന മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതിന്റെ ഫലമായി അലർജി ലക്ഷണങ്ങൾ കുറവാണ്, പ്രത്യേകിച്ച് അലർജിക് റിനിറ്റിസ് ബാധിച്ചവർക്ക്.
വെളിച്ചെണ്ണ
തേങ്ങയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ സീസണൽ അലർജികൾ മാറാൻ സഹായിക്കും.
ഭക്ഷണക്രമത്തിലെ ഈ മാറ്റം സീസണിൽ അലർജികൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജലദോഷം, ചുമ, തുമ്മൽ, തൊണ്ടവേദന എന്നിവ അകറ്റാൻ ചില ആയുർവേദ വഴികൾ