തണുപ്പു കാലത്ത് ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ സീസണൽ പ്രശ്നങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്. ഇവയ്ക്കുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ജലദോഷവും ചുമയും തടയാൻ സഹായകമായ ചില പ്രതിവിധികൾ പങ്കുവച്ചിരിക്കുകയാണ് ഡോ. ദിക്സ ഭാവ്സർ. ഇതൊരു സീസണൽ അല്ലെങ്കിൽ സാധാരണ ചുമയും ജലദോഷവും (കോവിഡ് ആകണമെന്നില്ല) ആയിരിക്കാം, എങ്കിലും നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അതിനാൽ സാധ്യമായ എല്ലാ വഴികളിലും ഉപയോഗിച്ച് ഇത് തടയുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു.
ശീതളപാനീയങ്ങൾ, തൈര്, ഐസ്ക്രീമുകൾ, എല്ലാത്തരം ജങ്ക് ഫുഡുകൾ എന്നിവ ഈ സമയത്ത് ഒഴിവാക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. ജലദോഷവും ചുമയും ഉള്ളവരാണെങ്കിൽ അവയിൽനിന്ന് രക്ഷ നേടാൻ ചില ആയുർവേദ പ്രതിവിധികളും അവർ നിർദേശിച്ചു.
- 7-8 തുളസി ഇലകൾ, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് ഗ്രാമ്പൂ വെളുത്തുള്ളി, 1 ടീസ്പൂൺ അയമോദകം, 1 ടീസ്പൂൺ ഉലുവ, മഞ്ഞൾ, 4-5 കുരുമുളക് എന്നിവ 1 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഇത് രാവിലെ തന്നെ കുടിക്കുക.
- കുളിക്കുന്നതിനും കുടിക്കുന്നതിനും തണുത്ത വെള്ളം ഉപയോഗിക്കരുത്.
- ദഹന പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചൂടുവെള്ളം കുടിക്കുക.
- തേൻ കഴിക്കുക, ഇത് തൊണ്ടയ്ക്ക് ആശ്വാസം നൽകും.
- ഇഞ്ചി, മഞ്ഞൾ, നാരങ്ങ എന്നിവ ചേർത്ത ചായ കുടിക്കുക.
- ആവി പിടിക്കുക
- ചൂടുള്ള പാലിൽ മഞ്ഞൾ ചേർത്തു കുടിക്കുക.
- തൊണ്ടവേദനയുണ്ടെങ്കിൽ മഞ്ഞളും ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക.
- തുളസിയില ചവയ്ക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശൈത്യകാലത്ത് ജലദോഷവും ചുമയും തടയാൻ തല മറയ്ക്കണോ? ആയുർവേദം പറയുന്നത്