Latest News

എളുപ്പത്തില്‍ തയ്യാറാക്കാം ഉലുവ കഞ്ഞി

Karkidaka Uluva Kanji Recipe: വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാകാവുന്ന കർക്കിടക ഉലുവ കഞ്ഞി ഇതാ

Karkidaka kanji benefits, Karkidaka kanji benefits in malayalam, Karkidaka kanji kit, Karkidaka kanji when to take, Karkidaka kanji plants, Karkidaka kanji online, Karkidaka kanji ingredients, Karkidaka kanji kootu, Karkidaka kanji malayalam, Karkidaka kanji recipe malayalam, കര്‍ക്കിടക കഞ്ഞി, കര്‍ക്കിടക കഞ്ഞി ചേരുവകള്‍, കര്‍ക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം, കര്‍ക്കിടക കഞ്ഞി ഗുണങ്ങള്‍, കര്‍ക്കിടക മരുന്ന് കഞ്ഞി
Karkidaka Uluva Kanji Recipe Kootu Malayalam Online Kit When to take

Karkidaka Uluva Kanji Recipe: മലയാള മാസങ്ങളിൽ ആരോഗ്യത്തിനു ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് കർക്കിടകം. അതിനു കാരണം മഴ പെയ്യുന്ന മാസമാണ് എന്നതാണ്. കഴിഞ്ഞു പോയ ഇടവ മാസം ധാരാളമായി മഴ പെയ്യുന്നത് കൊണ്ട് അന്തരീക്ഷവും ഭൂമിയും തണുക്കുന്നു. തുടര്‍ന്ന് കര്‍ക്കിടത്തിലെ മഴ കൂടിയാകുമ്പോള്‍ തണുപ്പ് അധികരിക്കുന്നു.

തണുപ്പ് കൂടുന്നതനുസരിച്ചു ചിലരിൽ വാത രോഗങ്ങളും കൂടുന്നു. മൊത്തത്തിൽ ശരീരത്തിന്റെ പ്രവർത്തനം മന്ദ ഗതിയിലാവുന്നു. ഇതെല്ലാം നമ്മുടെ ദഹനപ്രക്രിയേയും രോഗപ്രതിരോധശേഷിയേയും ബാധിക്കുന്നു.

പണ്ടു കാലങ്ങളിൽ ചിങ്ങം മുതൽ മിഥുനം വരെ ജോലി ചെയ്യാൻ ഉള്ള ആരോഗ്യം നേടിയിരുന്നത് കർക്കിടക മാസത്തിലെ സുഖ ചികിത്സയും പഥ്യവും വഴിയാണ്. കൂടാതെ ഇവയൊക്കെ ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ആയുർവേദ വിധി പ്രകാരം ഇങ്ങനെയുള്ള സമയങ്ങളിൽ കഞ്ഞി കഴിക്കുക എന്നതാണ് ശരീരത്തിന് ഏറ്റവും ഉത്തമം. കർക്കിടക മാസത്തിലെ കഞ്ഞി ശരീരത്തെ പുനർജീവിപ്പിക്കുക മാത്രമല്ല, ഈ സമയങ്ങൾ കഴിക്കുന്ന എന്ത് തരം മരുന്നായാലും ഭക്ഷണമായാലും അത് ശരീരത്തിൽ ശരിയായ രീതിയിൽ ചേരാനും സഹായിക്കുന്നു.

തേച്ചു കുളി പോലെ തന്നെ പ്രധാനമാണ് കഞ്ഞിയും. ഇത് 30 ദിവസവും തുടർച്ചയായി കഴിക്കുന്നത് നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു. ഇന്ന് മാർക്കറ്റിൽ വിവിധ തരത്തിൽ ഉള്ള ഔഷധ കഞ്ഞി കൂട്ടുകൾ ലഭ്യമാണ്. എന്നാല്‍ അത് ലഭ്യമാകാത്ത ഇടങ്ങളില്‍, വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാകാവുന്ന കർക്കിടക ഉലുവ കഞ്ഞി ഇതാ.

Karkidaka Uluva Kanji Recipe: വേണ്ട ചേരുവകള്‍

  • ഉലുവ – 2 ടീസ്പൂൺ ( എട്മടുണിക്കൂറെങ്കിലും കുതിർത്തു വെക്കണം )
  • ഞവര അരി അല്ലെങ്കിൽ നുറുക്ക് ചെമ്പ അരി – 1 കപ്പ്
  • ജീരകം – അര സ്പൂൺ
  • തേങ്ങാ – ചിരകിയത് ഒരു പകുതി
  • ചെറിയ ഉള്ളി – അഞ്ചോ ആറോ
  • നെയ്യ് – അര സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Karkidaka Uluva Kanji Recipe: പാചക രീതി

അരിയും ഉലുവയും നാലു കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും ചതച്ചു ചേർക്കുക . ആവശ്യാനുസരണം ഉപ്പു ചേർക്കാം.

ചെറിയ ഉള്ളി നെയ്യിൽ വഴറ്റി കഞ്ഞിക്കു മുകളിലായി ഇടുക.

ചൂടോടെ തന്നെ ഇത് കഴിക്കണം.

വെള്ളത്തിൽ വേവിക്കുന്നതിനു പകരം തേങ്ങാപ്പാലിൽ വേവിച്ചാൽ ഗുണവും സ്വാദും കൂടും.

Read Here:

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Karkidaka uluva kanji kootu recipe malayalam online kit when to take

Next Story
Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാംinter-rectus distance, diastasis abdominis, abdominal separation, belly, abs, abdominals, protruding abdomen, Diastasis Recti Symptoms, Diastasis Recti Surgery, Diastasis Recti Exercises, Diastasis Recti Test, Diastasis Recti Treatment, Diastasis Recti Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com