scorecardresearch

പ്രമേഹം, ചർമ്മാരോഗ്യം, ശരീരഭാരം കുറയ്ക്കൽ; പാവയ്ക്ക ജ്യൂസിന് ഇത്രയും ഗുണങ്ങളോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് കരുതപ്പെടുന്നതിനാൽ പ്രമേഹ രോഗികൾക്കിടയിൽ ഇതൊരു ജനപ്രിയ പാനീയമായി മാറിയിട്ടുണ്ട്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് കരുതപ്പെടുന്നതിനാൽ പ്രമേഹ രോഗികൾക്കിടയിൽ ഇതൊരു ജനപ്രിയ പാനീയമായി മാറിയിട്ടുണ്ട്

author-image
Health Desk
New Update
Karela Juice

Source: Freepik

ആരോഗ്യ ഗുണങ്ങളേറെയുള്ള പച്ചക്കറികളിൽ ഒന്നാണ് പാവയ്ക്ക. അതിന്റെ കയ്പേറിയ രുചി കാരണം പലരും പാവയ്ക്ക കഴിക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷേ, ഈ പച്ചക്കറിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് കരുതപ്പെടുന്നതിനാൽ പ്രമേഹ രോഗികൾക്കിടയിൽ ഇതൊരു ജനപ്രിയ പാനീയമായി മാറിയിട്ടുണ്ട്. 

Advertisment

Also Read: 20 ​​ഇഡ്ഡലിയോ 10 ദോശയോ കഴിച്ചിരുന്നപോലെ; ശരീരഭാരം കുറയ്ക്കാൻ ചെയ്തത് ഇതൊക്കെ: തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

പാവയ്ക്ക ജ്യൂസിന്റെ ഗുണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പാവയ്ക്കയുടെ ഗുണങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഹെൽത്ത്‌ലൈനിലെ ഒരു ലേഖനം പറയുന്നു. എന്നാൽ, 2017 ലെ ഒരു പഠനം ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് അവയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെ സഹായകരമാണ്. കാരണം, അവയിൽ വൈറ്റമിൻ സി, വൈറ്റമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സുഖപ്പെടുത്താനും ആരോഗ്യകരമാക്കാനും സഹായിക്കുന്നു.

Also Read: കരളിന്റെ ആരോഗ്യം കാക്കാൻ കട്ടൻ കാപ്പി; ദിവസവും 2-3 കപ്പ് കുടിക്കാമെന്ന് ഡോക്ടർ

Advertisment

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പാവയ്ക്ക ജ്യൂസ് ഒരു മികച്ച സഹായിയായി കണക്കാക്കുന്നു. 2022 ലെ ഒരു പഠനമനുസരിച്ച്, 40 ദിവസം പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് ഉയർന്ന കൊഴുപ്പ് ഭക്ഷണക്രമത്തിലുള്ളവർക്ക്. അങ്ങനെയെങ്കിൽ, ഊ ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങൾ ഉണ്ടോ?. ഈ ജ്യൂസ് അമിതമായി കഴിക്കുന്നത് വയറുവേദന, വയറിളക്കം  എന്നിവയ്ക്ക് കാരണമാകും. അതിനാൽ, പാവയ്ക്ക ജ്യൂസ് അമിതമായി കുടിക്കരുത്. 

Also Read: അത്താഴം ദിവസവും 7 മണിക്ക് കഴിച്ചു നോക്കൂ; 1 മാസത്തിനുശേഷം കണ്ടറിയാം ഈ മാറ്റങ്ങൾ

പാവയ്ക്കയുടെ മറ്റ് ഗുണങ്ങൾ

പാവയ്ക്കയുടെ കയ്പ് ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച പച്ചക്കറികളിൽ ഒന്നാണിത്. വൈറ്റമിൻ സി, വൈറ്റമിൻ എ, വൈറ്റമിൻ ഇ, വൈറ്റമിനുകൾ ബി 1, ബി 2, ബി 3, വൈറ്റമിൻ ബി 9 (ഫോളേറ്റ്) എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽസ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇത്രയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ, പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. ഇതിന്റെ പാർശ്വഫലങ്ങളോ നിസാരമാണ്, അതിനാൽ ഇത് കഴിക്കാൻ താരതമ്യേന സുരക്ഷിതമായ ഒരു പച്ചക്കറിയാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഹൃദയത്തിനും വൃക്കകൾക്കും ദോഷം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ രോഗങ്ങളെ അകറ്റാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: