scorecardresearch

തുടക്കം ഒരു കപ്പ് കാപ്പി, കുതിർത്ത ബദാം നിർബന്ധം; കരീനയുടെ പ്രഭാതഭക്ഷണം ഇതാണ്

കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടരുന്ന കരീന തന്റെ പ്രഭാത ശീലങ്ങളെക്കുറിച്ച് അടുത്തിടെ മനസ് തുറക്കുകയുണ്ടായി

കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടരുന്ന കരീന തന്റെ പ്രഭാത ശീലങ്ങളെക്കുറിച്ച് അടുത്തിടെ മനസ് തുറക്കുകയുണ്ടായി

author-image
Health Desk
New Update
Kareena Kapoor

കരീന കപൂർ

ബോളിവുഡിലെ സ്റ്റൈൽ ഐക്കണും രണ്ട് കുട്ടികളുടെ അമ്മയുമായ കരീന കപൂർ ഖാൻ തന്റെ സൗന്ദര്യവും ഫിറ്റ്‌നസും നിലനിർത്തുന്നത് എങ്ങനെയെന്നറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടരുന്ന കരീന തന്റെ പ്രഭാത ശീലങ്ങളെക്കുറിച്ച് അടുത്തിടെ മനസ് തുറക്കുകയുണ്ടായി. തന്റെ ടോക്ക് ഷോയായ 'വാട്ട് വുമൺ വാണ്ട്' എന്ന പരിപാടിയിൽ നടൻ ആദിത്യ റോയ് കപൂറുമായുള്ള സംഭാഷണത്തിനിടയിലാണ് താരം തന്റെ ദിനചര്യ പങ്കുവെച്ചത്.

Advertisment

Also Read: 2026 ൽ വണ്ണവും വയറും കുറച്ച് വടിവൊത്ത ശരീരം വേണോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

തുടക്കം കാപ്പിയിലൂടെ, പക്ഷേ ഒരു നിബന്ധനയുണ്ട്

മിക്ക ആളുകളെയും പോലെ കരീനയും ഒരു 'കോഫി പേഴ്സൺ' ആണ്. ഉറക്കമുണർന്നാൽ ഉടൻ ഒരു കപ്പ് കാപ്പി കുടിക്കുന്നതാണ് താരത്തിന്റെ പതിവ്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് കരീനയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്നതിന് മുൻപ് ലഘുവായി എന്തെങ്കിലും കഴിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്.

കുതിർത്ത ബദാം നിർബന്ധം

രാവിലെ വലിയ തോതിലുള്ള പ്രഭാതഭക്ഷണമല്ല കരീന കഴിക്കുന്നത്. പകരം കുതിർത്ത ബദാമോ അല്ലെങ്കിൽ അതുപോലെ ലഘുവായ എന്തെങ്കിലും കഴിച്ചതിനുശേഷം മാത്രമാണ് താരം കാപ്പി കുടിക്കുന്നത്. എന്തെങ്കിലും കഴിച്ച ശേഷം കാപ്പി കുടിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ആദിത്യ റോയ് കപൂറും സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു.

Also Read: ബീറ്റ്റൂട്ട് ജ്യൂസ് 3 മണിക്കൂറിനുള്ളിൽ രക്തസമ്മർദം കുറയ്ക്കുമെന്ന് പറയുന്നത് ശരിയാണോ?

വ്യായാമം ഉടനെയില്ല

പല സെലിബ്രിറ്റികളും പുലർച്ചെ തന്നെ ജിമ്മിലേക്ക് ഓടുമ്പോൾ കരീനയുടെ ശൈലി കുറച്ച് വ്യത്യസ്തമാണ്. ഉണർന്ന ഉടൻ കഠിനമായ വ്യായാമങ്ങളിലേക്ക് താരം കടക്കാറില്ല. "എനിക്ക് ദിവസം തുടങ്ങാൻ കുറഞ്ഞത് രണ്ട് മണിക്കൂർ സമയം വേണം. എന്റേതായ ഒരു സാവകാശം എനിക്ക് ആവശ്യമാണ്," കരീന പറയുന്നു. വ്യായാമവും മറ്റും ഇതിന് ശേഷമാണ് വരുന്നത്.

Also Read: ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴൊക്കെ നോക്കണം?

മക്കൾക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ

തന്റെ പ്രഭാതങ്ങൾ മനോഹരമാക്കുന്നത് മക്കളായ തൈമൂറിനും ജേക്കുമൊപ്പമുള്ള സമയമാണെന്ന് കരീന പറയുന്നു. രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കുന്ന ശീലം തനിക്കുണ്ടെങ്കിലും, മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നത് ഫോണിൽ നിന്നുള്ള അകലം പാലിക്കാൻ തന്നെ സഹായിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാമോ? പ്രമേഹത്തെ വരുതിയിലാക്കാം

Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: