/indian-express-malayalam/media/media_files/2026/01/08/kajal-aggarwal-2026-01-08-10-49-53.jpg)
കാജൽ അഗർവാൾ
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ ലോകത്തെ ജനപ്രിയ നടിയായ കാജൽ അഗർവാളിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയമാകാറുണ്ട്. പ്രായം 40 ആയിട്ടും താരത്തിന്റെ സൗന്ദര്യത്തിനും യൗവനത്തിനും ഒരു കുറവും വന്നിട്ടില്ല. കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് തന്റെ ഈ 'ഗ്ലോ'ക്ക് പിന്നിലെന്ന് താരം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കാജൽ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
കാജൽ തന്റെ വർക്ക്ഔട്ട് കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല. ദിവസവും ചുരുങ്ങിയത് 30 മുതൽ 45 മിനിറ്റ് വരെ താരം വ്യായാമത്തിനായി നീക്കിവയ്ക്കാറുണ്ട്. "എനിക്ക് ഇപ്പോൾ 40 വയസായി. തിരക്കേറിയ ഷൂട്ടിങ്ങിനും ജോലിക്കും ഇടയിലും വ്യായാമവും യോഗയും പതിവായി ഞാൻ ചെയ്യാറുണ്ട്. എന്റെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ ഞാൻ പതിവായി ചെയ്യുന്നു. യോഗ, സ്ട്രെച്ചിങ്, ലളിതമായ ശക്തി വ്യായാമങ്ങൾ എന്നിവ എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇതുമൂലം, ശരീരഭാരം നിയന്ത്രിക്കുന്നതിലും പേശികളുടെ ശക്തിയിലും സന്ധികളുടെ ആരോഗ്യത്തിലും എന്റെ ശരീരം സുരക്ഷിതമാണ്," കാജൽ പറഞ്ഞു.
Also Read: വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?
ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ് കാജൽ. ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നതിനായി താരം ഇപ്പോൾ പൂർണമായും സസ്യാഹാരിയായി മാറിയിട്ടുണ്ട്. "പഴങ്ങളും തൈരും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഞാൻ ശ്രദ്ധിക്കാറുണ്ട് എന്റെ ദൈനംദിന ഭക്ഷണത്തിൽ കരിക്കിൻ വെള്ളം നിർബന്ധമായും ഉണ്ടായിരിക്കണം. പഴങ്ങളിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് തൽക്ഷണ ഊർജം നൽകുന്നു. പച്ചക്കറികളിലെ പോഷകങ്ങളും നട്സുകളിലെ അവശ്യ കൊഴുപ്പുകളും എന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും വളരെ ഗുണം ചെയ്യും," അവർ പറഞ്ഞു.
Also Read: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം
വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പല തവണയായി (5-7 തവണ) കഴിക്കുന്നതാണ് താരത്തിന്റെ രീതി. കാർബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നതിനായി വെള്ള അരി താരം ഭക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാക്കുന്നു. പകരം തവിട് കളയാത്ത അരിയോ ധാന്യങ്ങളോ ആണ് ഉപയോഗിക്കാറുള്ളത്. ദിവസവും കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും താരം കുടിക്കാറുണ്ട്.
അതോടൊപ്പം, സമ്മർദം കുറയ്ക്കൽ, നല്ല ഉറക്കം, വഴക്കം എന്നിവയുടെ പ്രാധാന്യവും കാജൽ ഊന്നിപ്പറഞ്ഞു, "എന്റെ പ്രായത്തിന് ഞാൻ ഉത്തരവാദിയല്ല. പക്ഷേ പതിവായി വ്യായാമം ചെയ്യുന്നതാണ് എന്റെ മുൻഗണന. എന്റെ ശരീരം സ്വാഭാവികമായും യുവത്വത്തോടെയും നിലനിർത്തുന്ന രീതിയാണിത്."
Also Read: പേരയ്ക്ക തൊലിയോടെ കഴിക്കണോ അതോ തൊലി കളയണോ?
അമ്മയായ ശേഷം വളരെ പെട്ടെന്നുതന്നെ തന്റെ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാൻ കാജലിന് സാധിച്ചു. ഗർഭകാലത്തും ലഘുവായ വ്യായാമങ്ങൾ താരം ചെയ്തിരുന്നു. പ്രസവശേഷം പൈലേറ്റ്സും സ്ട്രെങ്ത് ട്രെയിനിങ്ങും വഴിയാണ് പഴയ രൂപത്തിലേക്ക് കാജൽ മടങ്ങിയെത്തിയത്. ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകുന്ന ജീവിതശൈലിയാണ് കാജൽ അഗർവാളിന്റേത്. അമിതമായ ഡയറ്റിങ്ങിനേക്കാൾ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുള്ള മനസുമാണ് സൗന്ദര്യത്തിന് വേണ്ടതെന്ന് താരം വിശ്വസിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us