/indian-express-malayalam/media/media_files/2025/10/20/weight-loss-2025-10-20-09-37-37.jpg)
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചിന്തിക്കുന്നത് കഠിനമായ വർക്കൗട്ടുകളെയും ഡയറ്റിങ്ങിനെയും കുറിച്ചാണ്. എന്നാൽ മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിക്കാതെ തന്നെ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
/indian-express-malayalam/media/media_files/2025/10/21/weight-loss-2025-10-21-15-08-03.jpg)
ഫിറ്റ്നസ് ലോകത്ത് നിയാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയാണിത്. വ്യായാമം, ഉറക്കം, ഭക്ഷണം എന്നിവയൊഴികെ നമ്മൾ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന ശാരീരിക ചലനങ്ങളിലൂടെ ഊർജം ചിലവഴിക്കുന്ന രീതിയാണിത്.
/indian-express-malayalam/media/media_files/2025/10/16/weight-loss-2025-10-16-08-18-06.jpg)
നമ്മുടെ ചെറിയ പ്രവൃത്തികളിലൂടെ തന്നെ ഓരോ ദിവസവും 200 മുതൽ 400 കാലറി വരെ അധികമായി എരിച്ചു കളയാൻ സാധിക്കും. ഇതിനായി പ്രത്യേകം സമയം കണ്ടെത്തേണ്ടതില്ല. ചില ലളിതമായ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ മതിയാകും.
/indian-express-malayalam/media/media_files/2025/05/20/X6tXRwegj4iM3OiaSpFj.jpg)
തൊട്ടടുത്തുള്ള കടകളിൽ പോകാൻ വണ്ടി ഉപയോഗിക്കാതെ നടന്നു പോകുന്നത് ശീലമാക്കുക.
/indian-express-malayalam/media/media_files/2026/01/05/home-cleaning-2026-01-05-14-24-29.jpg)
വീട് വൃത്തിയാക്കുന്നതും പാത്രം കഴുകുന്നതും തോട്ടം നനയ്ക്കുന്നതുമെല്ലാം മികച്ച രീതിയിൽ കാലറി ദഹിപ്പിക്കാൻ സഹായിക്കും. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റു നിൽക്കുന്നതും ചെറിയ സ്ട്രെച്ചിങ്ങുകൾ ചെയ്യുന്നതും മെറ്റബോളിസം വർധിപ്പിക്കും.
/indian-express-malayalam/media/media_files/2026/01/05/walking-steps-2026-01-05-14-25-46.jpg)
ഓഫീസിലോ ഫ്ലാറ്റിലോ പോകുമ്പോൾ ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കുന്നത് മികച്ചൊരു വ്യായാമമാണ്. ഫോൺ വിളിക്കുമ്പോൾ ഒരിടത്ത് ഇരിക്കാതെ മുറിക്കുള്ളിലൂടെയോ വരാന്തയിലൂടെയോ നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us