ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഈ കൊറോണ കാലവും നമ്മെ പഠിപ്പിക്കുന്നത് അതാണ്. പൂർണ ആരോഗ്യത്തോടെ ഇരിക്കാനുളള നിങ്ങളുടെ അന്വേഷണത്തിൽ, എന്ത് കഴിക്കണം, ഒഴിവാക്കണം, കുടിക്കണം എന്നതിനെക്കുറിച്ചുള്ള നിരവധി എഡിറ്റോറിയലുകളും വാർത്തകളും നിങ്ങൾ കണ്ടിരിക്കാം. പക്ഷേ, പേര ഇല ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?.

പല അവശ്യ പോഷകങ്ങളും അടങ്ങിയ ഒരു സൂപ്പർഫുഡാണ് പേരയ്ക്ക എന്ന് എല്ലാവർക്കും അറിയാം. ഇത് രുചികരവുമാണ്. പേരയുടെ ഇലകളിൽ ആരോഗ്യകരമായ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ചായ ഉണ്ടാക്കാൻ അവ ഉപയോഗിക്കാറുണ്ട്, മെക്സിക്കോയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും വർഷങ്ങളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ചായ തയ്യാറാക്കാൻ നിങ്ങൾ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളപ്പിക്കുക, അതിൽ ഇലകൾ ഇടുക, ചൂടോടെയോ തണുപ്പിച്ചോ മിശ്രിതം കുടിക്കുക.

വയറിളക്കം ബാധിച്ച ആളുകൾക്ക് പേര ഇലയിട്ട ചായ കുടിക്കുന്നത് കുറച്ച് ആശ്വാസം നൽകും. വയറുവേദനയെ ശമിപ്പിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഇലകൾ ചേർത്ത് അരിച്ചെടുത്ത് വെറും വയറ്റിൽ കഴിക്കുക.

Read Also: റോസ് ടീയുടെ ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ പേര ഇല കൊണ്ടുളള ചായയ്ക്ക് കഴിയും. ഇലകളിൽ വിറ്റാമിൻ സി, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ജലദോഷം അനുഭവപ്പെടുന്നുണ്ടെങ്കിൽ പേര ഇല കൊണ്ടുളള ചായ കുടിക്കാം. മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയിൽ നിന്ന് മുക്തി നേടാൻ ഇത് വളരെ ഫലപ്രദമാണ്.

സൗന്ദര്യവർദ്ധക ഉൽ‌പ്പന്നമായും ഉപയോഗിക്കാം. ചർമ്മത്തിന്റെ തിളക്കം കൂട്ടാനും മുഖക്കുരുവിന്റെ പാടുകൾ ഒഴിവാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പേര ഇലകൾ പരിഗണിക്കുക. ഇല ഉണക്കി പൊടിച്ച് പാടുകളിൽ പുരട്ടുക. നിങ്ങൾക്ക് അപ്പോൾ വ്യത്യാസം കാണാനാകും.

മുടി കൊഴിച്ചിലും മുടിക്ക് കനക്കുറവ് അനുഭവിക്കുന്നവർക്കും പേര ഇലയാണ് പരിഹാരം. ഇലകൾ തിളപ്പിച്ച വെളളം കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യാം. വെളളത്തിന് ചൂടില്ലെന്ന് ഉറപ്പുവരുത്തുക. പേര ഇലയിട്ട ചായ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

Read in English: Just how beneficial is the guava leaf? Find out

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook