scorecardresearch

രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം

ഫിറ്റ്‌നസിന്റെ 60 ശതമാനവും ഭക്ഷണത്തെ ആശ്രയിച്ചാണെന്ന് ജോൺ വിശ്വസിക്കുന്നു

ഫിറ്റ്‌നസിന്റെ 60 ശതമാനവും ഭക്ഷണത്തെ ആശ്രയിച്ചാണെന്ന് ജോൺ വിശ്വസിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
John Abraham

ജോൺ എബ്രഹാം

ബോളിവുഡിലെ ആക്ഷൻ ഹീറോകളിൽ എന്നും മുൻപന്തിയിലുള്ള താരമാണ് ജോൺ എബ്രഹാം. 53-ാം വയസിലും തന്റെ ശാരീരികക്ഷമതയും ലുക്കും നിലനിർത്തുന്നതിൽ താരം കാണിക്കുന്ന അച്ചടക്കം ആരെയും അതിശയിപ്പിക്കുന്നതാണ്. ഒരു മികച്ച ശരീരം കെട്ടിപ്പടുക്കുന്നത് ഒറ്റരാത്രികൊണ്ടുള്ള അത്ഭുതമല്ല, മറിച്ച് ചിട്ടയായ ഭക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണെന്ന് അദ്ദേഹം തെളിയിക്കുന്നു. താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളെക്കുറിച്ച് അറിയാം.

Advertisment

ഭക്ഷണമാണ് പ്രധാനം

ഫിറ്റ്‌നസിന്റെ 60 ശതമാനവും ഭക്ഷണത്തെ ആശ്രയിച്ചാണെന്ന് ജോൺ വിശ്വസിക്കുന്നു. വ്യായാമത്തിന് 40 ശതമാനം പ്രാധാന്യമേ അദ്ദേഹം നൽകുന്നുള്ളൂ. എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം കഴിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. പ്രോട്ടീനായി മുട്ടയും പ്രകൃതിദത്തമായ പഞ്ചസാരയ്ക്കായി പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കാറുള്ളത്. മെറ്റബോളിസം കൃത്യമായി നിലനിർത്താൻ ചെറിയ അളവിൽ പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ ഇടവേളകളിൽ കഴിക്കാറുണ്ട്.

ചോറ്, പാസ്ത, ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവയൊന്നും താരം പൂർണ്ണമായി ഒഴിവാക്കാറില്ല. എന്നാൽ ഇവ പകൽ സമയങ്ങളിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുന്നു. രാത്രിയിൽ ഇവ ഒഴിവാക്കും. മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങൾ കഴിക്കാനാണ് ജോൺ ഇഷ്ടപ്പെടുന്നത്. വല്ലപ്പോഴും ചോക്ലേറ്റ് കഴിക്കുമെങ്കിലും കൃത്യമായ നിയന്ത്രണം പാലിക്കാറുണ്ട്.

Also Read: റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ; ഡോക്ടറുടെ മുന്നറിയിപ്പ്

വ്യായാമം ഒരു ജീവിതശൈലി

ജിമ്മിലെ വർക്കൗട്ട് മാത്രമല്ല ഫിറ്റ്‌നസ് എന്ന് ജോൺ പറയുന്നു. ഭാരം ഉയർത്തുന്നതിനേക്കാൾ അത് കൃത്യമായ രീതിയിലാണോ ചെയ്യുന്നത് എന്നതിനാണ് മുൻഗണന നൽകേണ്ടത്. തെറ്റായ രീതിയിലുള്ള വ്യായാമം സന്ധികൾക്ക് ദോഷം ചെയ്യും. ശരീരത്തിന്റെ കരുത്തിന് കാലുകളുടെ വ്യായാമം അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എല്ലാ ദിവസവും വ്യായാമം ഒരു ശീലമാക്കണം. ജിമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നടത്തം, സ്പോർട്സ്, പടികൾ കയറുക തുടങ്ങിയ കാര്യങ്ങളിലൂടെ സജീവമായി ഇരിക്കാൻ ശ്രമിക്കണമെന്നും ജോൺ പറയുന്നു.

Also Read: മുറ്റത്തെ മുല്ലയ്ക്കല്ല, മുരിങ്ങയ്ക്കാണ് ഗുണം കൂടുതൽ; അറിയാം ഈ ഇലക്കറിയുടെ അത്ഭുത ഗുണങ്ങൾ

ഉറക്കം പ്രധാനം

മസിലുകൾ വളരുന്നത് ജിമ്മിലല്ല, മറിച്ച് നിങ്ങൾ വിശ്രമിക്കുമ്പോഴാണ്. അതിനാൽ ദിവസവും കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഉറങ്ങണമെന്ന് ജോൺ നിർബന്ധിക്കുന്നു. വൈകിയുറങ്ങുന്ന ശീലം ആരോഗ്യത്തെയും ചർമ്മത്തെയും ദോഷകരമായി ബാധിക്കും.

Also Read: ജിമ്മും ഡയറ്റും മടുത്തോ? ഇഷ്ടമുള്ളത് കഴിച്ചും മെലിയാം; ഇതാ 5 വഴികൾ

  • ജോൺ എബ്രഹാം കർശനമായി ഒഴിവാക്കാൻ പറയുന്ന കാര്യങ്ങൾ ഇവയാണ്:
  • ക്രാഷ് ഡയറ്റുകൾ (പെട്ടെന്ന് തടി കുറയ്ക്കാൻ ഭക്ഷണം ഉപേക്ഷിക്കുന്നത്)
  • സ്റ്റിറോയിഡുകളുടെ ഉപയോഗം
  • മയക്കുമരുന്ന്, ഗുട്ക, പാൻ മസാല എന്നിവ
  • ഫിറ്റ്‌നസ് ലഭിക്കാൻ കുറുക്കുവഴികൾ തേടാതിരിക്കുക

53-ാം വയസ്സിലും ജോൺ എബ്രഹാം നൽകുന്ന സന്ദേശം വ്യക്തമാണ്; ഫിറ്റ്‌നസ് എന്നത് പ്രായത്തെക്കാളുപരി നാം ഓരോ ദിവസവും എടുക്കുന്ന തീരുമാനങ്ങളെയും പാലിക്കുന്ന അച്ചടക്കത്തെയും ആശ്രയിച്ചിരിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഗ്രീൻ ടീ കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ? എത്ര കപ്പ് കുടിക്കണം?

John Abraham

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: