/indian-express-malayalam/media/media_files/2026/01/21/john-abraham-2026-01-21-10-43-16.jpg)
ജോൺ എബ്രഹാം
ബോളിവുഡിലെ ഏറ്റവും ഫിറ്റായ താരങ്ങളിൽ ഒരാളായാണ് ജോൺ എബ്രഹാം. 53-ാം വയസിലും തകർപ്പൻ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന ജോണിന്റെ ആരോഗ്യരഹസ്യങ്ങളും ഭക്ഷണരീതികളും എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.
എന്നാൽ, വർഷങ്ങളായി പിന്തുടരുന്ന ഈ കടുത്ത ഡയറ്റ് നിയന്ത്രണങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ട്രെയിനറായ വിനോദ് ചന്ന ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ കടുത്ത ഭക്ഷണ നിയന്ത്രണം കാരണം രണ്ട് പച്ചക്കറികൾ ജോണിന് ഇപ്പോൾ കഴിക്കാനാവില്ലെന്നാണ് ട്രെയിനർ പറയുന്നത്.
Also Read: ഒരു മാസം ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വഴുതനങ്ങയും വെണ്ടയ്ക്കയും
വർഷങ്ങളായി താൻ പറയുന്ന ഭക്ഷണക്രമം തെറ്റിക്കാതെ പിന്തുടരുന്ന ആളാണ് ജോൺ എന്ന് വിനോദ് ചന്ന പറയുന്നു. എന്നാൽ ദീർഘകാലമായി ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയത് ജോണിന്റെ ദഹനവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. വഴുതനങ്ങ, വെണ്ടയ്ക്ക എന്നിവയാണ് ജോണിന് ഇപ്പോൾ ദഹിപ്പിക്കാൻ പ്രയാസമുള്ള ആ ഭക്ഷണങ്ങൾ.
വർഷങ്ങളായി ഈ പച്ചക്കറികൾ അദ്ദേഹം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഇവ കഴിച്ചാൽ അദ്ദേഹത്തിന്റെ വയറിന് അസ്വസ്ഥതയുണ്ടാകുമെന്നും ദഹനക്കേട് സംഭവിക്കുമെന്നും ട്രെയിനർ വെളിപ്പെടുത്തി. ഒരു പ്രത്യേക ഭക്ഷണരീതിയുമായി ശരീരം അത്രത്തോളം പൊരുത്തപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
Also Read: ഡയറ്റും വ്യായാമവും ചെയ്തിട്ടും എന്തുകൊണ്ട് ഷുഗർ കുറയുന്നില്ല?
പഞ്ചസാരയോട് 'നോ'
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ജോൺ എബ്രഹാം തൊടാറുപോലുമില്ല. വർഷങ്ങളായി അദ്ദേഹം മധുരം ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കരുതെന്ന് താൻ അദ്ദേഹത്തോട് ഉപദേശിക്കാറുണ്ടെന്ന് വിനോദ് ചന്ന പറയുന്നു. അറിയാതെ എപ്പോഴെങ്കിലും മധുരം ഉള്ളിൽ ചെന്നാൽ ശരീരം അതിനോട് പെട്ടെന്ന് പ്രതികരിക്കുകയും ജലദോഷമോ ചുമയോ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: 8 മാസത്തിൽ 31 കിലോ കുറച്ചു; ഈ മൂന്ന് മാറ്റങ്ങളാണ് പ്രധാനം
അസാമാന്യ അച്ചടക്കം
ജോണിന്റെ ഡയറ്റ് അച്ചടക്കത്തെക്കുറിച്ച് പറയാനായി അദ്ദേഹം ഒരു സംഭവത്തെക്കുറിച്ച് വിവരിച്ചു. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ജോണിന്റെ വിദേശിയായ ഒരു സുഹൃത്ത് ഭക്ഷണമേശയിലെ വിഭവങ്ങളെല്ലാം ജോൺ കഴിച്ചുവെന്ന് തമാശയായി പറഞ്ഞു. എന്നാൽ തനിക്ക് 100 ശതമാനം ഉറപ്പായിരുന്നു ജോൺ അത് കഴിക്കില്ലെന്ന്. പിന്നീട് അന്വേഷിച്ചപ്പോൾ തന്റെ ഡയറ്റിൽ ഇല്ലാത്ത ഒന്നുപോലും അദ്ദേഹം തൊട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ട്രെയിനർ പറഞ്ഞു.
ഡയറ്റിലെ ഈ അതിരുകടന്ന നിഷ്ഠകൾ അദ്ദേഹത്തിന് മികച്ച ശരീരം നൽകുന്നുണ്ടെങ്കിലും, സാധാരണ ഭക്ഷണങ്ങളോട് ശരീരം പൊരുത്തപ്പെടാത്ത അവസ്ഥയുണ്ടാക്കുന്നത് ആരോഗ്യവിദഗ്ധർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീരഭാരം കുറയ്ക്കാൻ മുട്ട നല്ലതാണോ? ദിവസവും കഴിക്കാമോ? 11 ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us