scorecardresearch
Latest News

ജീരകം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുമോ? ഉപയോഗിക്കേണ്ടത് എങ്ങനെ?

ജീരകം മുഴുവനായോ അല്ലെങ്കിൽ പൊടിച്ചെടുത്തോ കഴിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും

cumin, health, ie malayalam
ജീരകം

ഇന്ത്യൻ അടുക്കളകളിൽ പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കാൻ ജീരകം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ജീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവ ഒഴിവാക്കാനും സാധാരണയായി ഇവ ഉപയോഗിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജീരകം സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജീരകം ആൽഡിഹൈഡ് പോലെയുള്ള ചില സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നതിനാലാകാം പ്രമേഹ വിരുദ്ധ ഫലങ്ങൾ കാണിക്കുന്നത്. പാൻക്രിയാസിന്റെ ബി-കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് സംരക്ഷിക്കുന്ന സജീവ രാസ ഘടകമായ തൈമോക്വിനോൺ ജീരകത്തിലുള്ളതാണ് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നത്. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ജീരകം മുഴുവനായോ അല്ലെങ്കിൽ പൊടിച്ചെടുത്തോ കഴിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), ട്രൈഗ്ലിസറൈഡ് അളവ് എന്നിവ കുറയ്ക്കാനും ജീരകം സഹായിച്ചേക്കാം. ജീരകത്തിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്രമേഹരോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

ജീരകം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസ് സാധ്യത കൂടുതലുള്ള പ്രമേഹമുള്ളവർക്ക് കൂടുതൽ ഗുണം ചെയ്യും. പ്രമേഹമുള്ളവർക്ക് ജീരകം ഏറെ ഗുണങ്ങൾ നൽകുന്നുവെങ്കിലും, ജീരകവും പ്രമേഹവും തമ്മിലുള്ള ബന്ധം പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

1998-ൽ സ്ട്രെപ്റ്റോസോടോസിൻ-ഇൻഡ്യൂസ്ഡ് ഡയബറ്റിക് എലികളിൽ നടത്തിയ പഠനത്തിൽ ജീരകപ്പൊടി അടങ്ങിയ എട്ട് ആഴ്ചത്തെ ഭക്ഷണക്രമം പ്രയോജനകരമാണെന്ന് കണ്ടെത്തി. പ്രമേഹമുള്ള മൃഗങ്ങളുടെ ശരീരഭാരത്തിലും പുരോഗതിയുണ്ടായി. 2011-ൽ നടത്തിയ ഒരു പഠനത്തിൽ കറുത്ത ജീരകത്തിന് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി. ‘ന്യൂട്രീഷ്യൻ ആൻഡ് മെറ്റബോളിസ’ത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, ജീരകം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക മാത്രമല്ല, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

പ്രമേഹ രോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഹൃദയസ്തംഭനത്തിനുമുള്ള അപകട ഘടകങ്ങളിലൊന്നായ പ്ലാസ്മ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിന് ജീരകം വളരെ സഹായകരമാണെന്ന് 2018-ലെ ഒരു പഠനത്തിൽ കണ്ടെത്തി. ജീരകം പല രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

  1. വഴറ്റിയ പച്ചക്കറികളിലോ ഗ്രിൽ ചെയ്ത മാംസത്തിലോ കൂടുതൽ രുചിക്കും പോഷകാഹാരത്തിനും ജീരക പൊടി വിതറുക.
  2. സൂപ്പ്, സ്റ്റ്യൂ, മറ്റു വിഭവങ്ങളിൽ ജീരകം ചേർക്കുക.
  3. ജീരകം ചേർത്ത ചായ തയ്യാറാക്കാം.
  4. സ്വാദും പോഷണവും വർധിപ്പിക്കുന്നതിന് പയർ അല്ലെങ്കിൽ ബീൻസ് വിഭവങ്ങളിൽ ജീരകം ചേർക്കുക.
  5. എല്ലാ ദിവസവും ഭക്ഷണശേഷം വറുത്ത ജീരകം ഒരു ടീസ്പൂൺ ചവയ്ക്കാം.

ലേഖനം എഴുതിയത് ഡോ.ഐലീൻ കാൻഡെ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Jeera or cumin helps reduce blood sugar