/indian-express-malayalam/media/media_files/2025/11/20/jhanvi-kapoor1-2025-11-20-16-29-04.jpg)
ജാൻവി കപൂർ
ശരീര ഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധ വേണം. ചിലപ്പോൾ, അധിക ഭക്ഷണം ഒഴിവാക്കുന്നതിനുള്ള താക്കോൽ അതിശയകരമാംവിധം ലളിതമാണ്: ഭക്ഷണം ശരിയായി ചവയ്ക്കുക. നടി ജാൻവി കപൂറിന്റെ ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ശരീര ഭാരം കുറയ്ക്കാൻ ഈ ശീലം എത്രത്തോളം പ്രാധാന്യമാണെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.പാൽ മാണിക്കം പറയുകയുണ്ടായി.
സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ ജാൻവി റോഡരികിലെ ലഘുഭക്ഷണങ്ങൾ ആസ്വദിക്കുന്നതായി ഞാൻ കണ്ടു. വളരെ ചെറിയ അളവിലാണ് അവർ ഭക്ഷണം കഴിച്ചത്. ശ്രദ്ധയോടെയും പതിയെയും ചവയ്ക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും എങ്ങനെ സഹായിക്കുമെന്ന് ആ വീഡിയോ ചൂണ്ടിക്കാട്ടി ഡോക്ടർ വിശദീകരിച്ചു.
Also Read: ബിപിയും ഹൃദ്രോഗങ്ങളും വിട്ടൊഴിയും; ഈ 3 ഭക്ഷണങ്ങൾ പടിക്ക് പുറത്താക്കൂ
ഓരോ കടിക്കും 32 തവണ ചവയ്ക്കാൻ അദ്ദേഹം നിർദേശിച്ചു. 32 എന്ന സംഖ്യയ്ക്ക് പിന്നിലെ കാരണവും അദ്ദേഹം വിശദീകരിച്ചു. "നമുക്ക് 32 പല്ലുകൾ ഉണ്ടെന്ന ആശയത്തിൽ നിന്നാണ് ഇത് വരുന്നത്. നിങ്ങൾ പതുക്കെ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ കുടലും തലച്ചോറും വാഗസ് നാഡി വഴി നന്നായി ആശയവിനിമയം നടത്താൻ തുടങ്ങുന്നു. ഈ നാഡി 'എനിക്ക് വയറു നിറഞ്ഞിരിക്കുന്നു', 'ഞാൻ ശാന്തനാണ്' തുടങ്ങിയ സന്ദേശങ്ങൾ അയയ്ക്കുന്നു. ഈ ആശയവിനിമയം ശക്തമാകുമ്പോൾ, ഭക്ഷണം നന്നായി ദഹിക്കുന്നു, ശരിയായ സമയത്ത് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നില്ല."
നന്നായി ചവയ്ക്കുന്നത് നിങ്ങളുടെ വിശപ്പ് ഹോർമോണുകളെയും ബാധിക്കുന്നു. "ഇത് ലെപ്റ്റിൻ പോലുള്ള സംതൃപ്തി ഹോർമോണുകളെ വർധിപ്പിക്കുകയും ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യുന്നു, ഇത് ആസക്തിയും ഭക്ഷണത്തിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു," ഡോ. മാണിക്കം പറയുന്നു.
Also Read: രാവിലെ മുട്ട, ഉച്ചയ്ക്ക് ചിക്കനോ മത്സ്യമോ, 7 മണിക്ക് അത്താഴം; 64 ലും സുനിൽ ഷെട്ടി ഫിറ്റ്
ശ്രദ്ധയോടെ ചവയ്ക്കുന്നത് എങ്ങനെ പരിശീലിക്കാം
ഓരോ കടിയിലും 32 തവണ ചവയ്ക്കുന്നത് പ്രായോഗികമല്ലായിരിക്കാം. അതുകൊണ്ടാണ് അദ്ദേഹം 15-15-15 നിയമം ശുപാർശ ചെയ്യുന്നത്: “ഒരു കടി എടുക്കുക, 15 സെക്കൻഡ് ചവയ്ക്കുക, 15 സെക്കൻഡ് താൽക്കാലികമായി നിർത്തുക, ഭക്ഷണം കഴിക്കാൻ കുറഞ്ഞത് 15 മിനിറ്റ് വിനിയോഗിക്കുക. ഒരു ദിവസം ഒരു ഭക്ഷണത്തിൽനിന്ന് അതായത്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം ആരംഭിക്കുക. നിങ്ങളുടെ ഫോൺ മാറ്റി വയ്ക്കുക, തിരക്കുകൂട്ടരുത്.”
Also Read: പ്രമേഹം മാറ്റാനാവില്ല, ഇൻസുലിൻ തുടങ്ങിയാൽ നിർത്താനാവില്ല; തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി ഡോക്ടർ
ശ്രദ്ധയോടെ ചവയ്ക്കുന്നത് പരിശീലിക്കുന്നതിലൂടെ, ആർക്കും ദഹനം മെച്ചപ്പെടുത്താനും, അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും, കൂടുതൽ ഭക്ഷണം ആസ്വദിക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു. "നിങ്ങളുടെ അടുത്ത ഭക്ഷണത്തിൽ ഇത് പരീക്ഷിച്ചുനോക്കൂ, വ്യത്യാസം സ്വയം കാണൂ," അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഷുഗർ നിയന്ത്രിക്കാം, സുഖമായി ഉറങ്ങാം, ചർമ്മം സുന്ദരമാക്കാം; രാത്രിയിൽ ഈ വെള്ളം 1 ഗ്ലാസ് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us