എല്ലാവർക്കും ഞാവൽ പഴം ഇഷ്ടമാണ്. രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്. പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ തന്നെ കുരുക്കൾ ഉണക്കി പൊടിച്ചെടുക്കണം.

  • ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴത്തിന് കഴിയും. രക്തപ്രവാഹത്തിൽ പഞ്ചസാര പുറപ്പെടുവിക്കുന്ന നിരക്ക് ഞാവൽ കായയുടെ കുരുക്കൾ കുറയ്ക്കും. കൂടാതെ, ഇത് ഇൻസുലിൻ ഉൽപാദനവും വർധിപ്പിക്കും.
  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഞാവൽ പഴം നല്ലതാണ്. കുരുക്കളിൽ ഫ്ലേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ട്, ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.
  • ഫൈബർ സമ്പന്നമാണ് ഞാവൽ പഴം, അതിനാൽ ഇത് കഴിക്കുന്നതിനൊപ്പം, നിങ്ങൾക്ക് വിത്തുകളും കഴിക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കുകയും അതുവഴി ദഹനം ശരിയായതാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. നിങ്ങൾ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാവൽ പഴം ഉത്തമമാണ്.
  • രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ ഞാവൽ പഴം മികച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ഹൈപ്പർടെൻഷൻ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഞാവൽ പഴത്തിന്റെ കുരുക്കൾ ഉപയോഗിക്കാവുന്നതാണ്.

Read Also: കൊറോണ: പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ

വിത്തുകൾ ഉപയോഗിക്കേണ്ട വിധം

പൗഡർ രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ തന്നെ കുരുക്കൾ ഉണക്കി പൊടിക്കുകയാണ് വേണ്ടത്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉളളവർ ഡോക്ടറുടെ നിർദേശം ലഭിച്ചശേഷമേ ഇത് ഉപയോഗിക്കാവൂ.

Read in English: Do you love jamun? Here’s why you must love its seeds, too

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook