/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-01-2025-12-05-12-06-13.jpg)
ഒരു മാസം സ്ഥിരമായി ശർക്കര ചേർത്ത പാൽ കുടിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട 5 മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-02-2025-12-05-12-06-13.jpg)
മെച്ചപ്പെട്ട ഉറക്കം
നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ചൂടുള്ള പാലിൽ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്. പാൽ കുടിക്കുന്നത് ഉറക്കത്തിന് ഒരു ശാന്തമായ അന്തരീക്ഷം നൽകുന്നു. ഇതിലേക്ക് ശർക്കര ചേർക്കുമ്പോൾ വേഗത്തിൽ ഉറക്കം ലഭിക്കുന്നു.
/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-03-2025-12-05-12-06-13.jpg)
ദഹനം മെച്ചപ്പെടുത്തുന്നു, വയറുവീർക്കൽ കുറയ്ക്കുന്നു
ദഹന പ്രക്രിയയെ സഹായിക്കുന്ന ദഹന എൻസൈമുകൾ പുറത്തുവിടാൻ ശർക്കര സഹായിക്കുമെന്ന് അറിയപ്പെടുന്നു. ചൂടുള്ള പാലിനൊപ്പം ഇത് ചേരുമ്പോൾ, ഇത് വയറിന് ആശ്വാസം നൽകുകയും നേരിയ അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യുന്നു. രാത്രി ഭക്ഷണം കഴിച്ചതിനു ശേഷമുള്ള വയറുവീർക്കൽകുറയ്ക്കാൻ പലർക്കും ശർക്കര ചേർത്ത പാൽ സഹായകമാകാറുണ്ട്.
/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-04-2025-12-05-12-06-13.jpg)
ഊർജവും ഇരുമ്പിന്റെ അംശവും വർധിപ്പിക്കുന്നു
ശർക്കരയിൽ ചെറിയ അളവിൽ ഇരുമ്പിന്റെ അംശവും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ കുറവിനുള്ള ഒരു ചികിത്സയല്ലെങ്കിലും, പതിവായി ശർക്കരപ്പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ധാതുക്കളുടെ അളവിലേക്ക് സംഭാവന ചെയ്യും. ഇത് ക്ഷീണം കുറയ്ക്കാനും അടുത്ത ദിവസം കൂടുതൽ ഊർജസ്വലതയോടെ ഉണരാനും സഹായിച്ചേക്കാം.
/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-05-2025-12-05-12-06-13.jpg)
സമ്മർദം കുറച്ച് മനസിനെ ശാന്തമാക്കുന്നു
പൊതുവെ ചൂടുള്ള പാനീയങ്ങൾ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കുന്നവയാണ്. കൂടാതെ പാലിൽ ബി വൈറ്റമിനുകൾ പോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ശർക്കരപ്പാൽ ഒരു ശീലമാക്കുന്നത് ശരീരത്തിന് വിശ്രമിക്കാനുള്ള സൂചന നൽകുന്നു.
/indian-express-malayalam/media/media_files/2025/12/05/jaggery-milk-ga-06-2025-12-05-12-06-13.jpg)
ചർമ്മത്തിന് ആരോഗ്യം നൽകുന്നു
ശർക്കരയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതേസമയം പാലിൽ ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. സ്ഥിരമായി കുടിക്കുന്നത് ചർമ്മത്തിന് ജലാംശം നൽകാനും സ്വാഭാവിക തിളക്കം വർധിപ്പിക്കാനും സഹായിച്ചേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us