/indian-express-malayalam/media/media_files/2026/02/02/jackie-shroff-2026-02-02-10-27-33.jpg)
ജാക്കി ഷെറഫ്
ബോളിവുഡ് സിനിമാ ലോകത്തെ പകരം വയ്ക്കാനില്ലാത്ത കരുത്തുറ്റ സാന്നിധ്യമാണ് ജാക്കി ഷെറഫ്. നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ അദ്ദേഹം, തന്റെ തനതായ ശൈലിയിലൂടെയും സ്വാഭാവികമായ അഭിനയത്തിലൂടെയും 'ജഗ്ഗു ദാദ' എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്നു.
പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചു കൊണ്ട് 69-ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ജാക്കി ഷെറഫ്. സിക്സ് പാക്കുകൾക്കും ജിം വർക്കൗട്ടുകൾക്കും പിന്നാലെ പായുന്ന പുതുതലമുറ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തികച്ചും പ്രകൃതിദത്തമായ ജീവിതശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. ഈ പ്രായത്തിലും തളരാത്ത ഊർജവും പ്രതിരോധശേഷിയും നിലനിർത്താൻ സഹായിക്കുന്ന തന്റെ പ്രഭാത ദിനചര്യ ജാക്കി ഷ്രോഫ് അടുത്തിടെ വെളിപ്പെടുത്തി.
Also Read: ചോറും ചപ്പാത്തിയും ഒഴിവാക്കാതെ വണ്ണം കുറയ്ക്കാം; 85 കിലോ കുറച്ച യുവതിയുടെ രഹസ്യം
കാപ്പിക്ക് പകരം ഇലക്കറികളുടെ 'കൂട്ട്'
മിക്കവരും ചായയിലോ കാപ്പിയിലോ ആണ് ദിവസം തുടങ്ങുന്നതെങ്കിൽ ജാക്കി ഷെറഫിന്റെ ശീലം വേറെയാണ്. ഔഷധഗുണമുള്ള ഇലകൾ തിളപ്പിച്ച വെള്ളമാണ് അദ്ദേഹത്തിന്റെ പ്രധാന ആരോഗ്യ പാനീയം. രാവിലെ എഴുന്നേറ്റ ഉടൻ വെറ്റിലയിട്ട് തിളപ്പിച്ച വെള്ളമാണ് അദ്ദേഹം കുടിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
വെറ്റിലയ്ക്ക് പുറമെ മാവിലയിട്ട് തിളപ്പിച്ച വെള്ളവും അദ്ദേഹം കുടിക്കാറുണ്ട്. പാരിജാതത്തിന്റെ ഇലകൾക്ക് കയ്പ്പുണ്ടെങ്കിലും ആരോഗ്യത്തിന് ഇത് അത്യുത്തമമാണെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു. ദഹനത്തിനും ബുദ്ധിശക്തിക്കും ഗുണകരമായ ബ്രാഹ്മി ഇലകളും തന്റെ പ്രഭാത പാനീയങ്ങളിൽ അദ്ദേഹം ഉൾപ്പെടുത്താറുണ്ട്.
Also Read: ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രോട്ടീൻ പൗഡറുകൾക്കും ഷേക്കുകൾക്കും പകരം ബിഹാറിലെ പരമ്പരാഗത ഭക്ഷണമായ 'സത്തു' (വറുത്ത കടലപ്പൊടി) ആണ് ജാക്കി ഷെറഫിന്റെ കരുത്ത്. ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ നാല് കുപ്പി സത്തു പാനീയം അദ്ദേഹം കരുതാറുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ സത്തു ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും കുടിക്കുന്ന വെള്ളത്തിൽ ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേർക്കാൻ അദ്ദേഹം മറക്കാറില്ല. കാപ്പിയിലോ ചൂടുവെള്ളത്തിലോ ഇവ ചേർക്കുന്നത് ശരീരത്തിന് പുതിയൊരു ഉണർവ് നൽകുമെന്നും അദ്ദേഹം പറയുന്നു.
Also Read: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?
ലളിതമായ ജീവിതശൈലിയും എല്ലാവരോടും സൗഹൃദത്തോടെയുള്ള പെരുമാറ്റവുമാണ് ജാക്കി ഷ്രോഫിനെ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനാക്കി നിലനിർത്തുന്നത്. തന്റെ ജന്മദിനങ്ങളിൽ പൂച്ചെണ്ടുകൾക്ക് പകരം വൃക്ഷത്തൈകൾ സമ്മാനമായി നൽകുന്ന ജാക്കി ഷെറഫ്, ഭൂമിയോട് ചേർന്നുനിന്നുള്ള ഈ ജീവിതശൈലിയാണ് ഓരോരുത്തരും പിന്തുടരേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ തൈര് കഴിക്കാമോ? നമ്മൾ വിശ്വസിക്കുന്ന 7 തെറ്റായ കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us