മിക്ക അടുക്കളകളിലും സാധാരണയായി കാണപ്പെടുന്ന ചുവന്ന മുളകുപൊടി വിവിധ വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്നു. ഇവ എരിവ് മാത്രമല്ല വിഭവങ്ങൾക്ക് രുചിയും നൽകുന്നു. ലോകമെമ്പാടും പാചകത്തിന്റെ ഒരു പ്രധാന ഘടകമായതിനാൽ ഉണങ്ങിയ ചുവന്ന മുളകിന്റെ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. “ചുവന്ന മുളക് വെയിലിൽ ഉണക്കി വൃത്തിയാക്കിയശേഷം ചട്ടിയിലിട്ട് വറുത്ത് നന്നായി പൊടിച്ചെടുക്കും,” സ്റ്റെഡ്‌ഫാസ്റ്റ് ന്യൂട്രീഷന്റെ സ്ഥാപകനായ അമൻ പുരി പറഞ്ഞു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ സുഗന്ധവ്യഞ്ജനത്തിന്റെ ഗുണങ്ങൾ ചുവടെ:
രക്തസമ്മർദ്ദം നിലനിർത്തുന്നു
പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ചുവന്ന മുളക് പൊടി ശരീരത്തിലെ രക്തക്കുഴലുകൾ പിരിമുറുക്കം കുറയ്ക്കാനും രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സജീവ ഘടകമായ ക്യാപ്സൈസിനും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലെ പൊട്ടാസ്യം രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് പുരി പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു
പഠനങ്ങൾ അനുസരിച്ച്, ശരീരഭാരം നിയന്ത്രിക്കുന്നതിൽ ചുവന്ന മുളക് പൊടിക്ക് വലിയ പങ്കുണ്ട്. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും മെറ്റബോളിസം വേഗത്തിലാക്കി ഇത് ശരീരഭാരം കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയുട്ടുണ്ട്. ചുവന്ന മുളക് പൊടി വിശപ്പ് കുറയ്ക്കുകയും ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, ഇത് കൊഴുപ്പ് ഓക്‌സിഡേഷനിൽ സഹായിക്കുകയും കൊഴുപ്പ് അലിയിച്ചുകളയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറഞ്ഞു. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ചുവന്ന മുളക് പൊടിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിലെ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്നു ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളും ടോക്സിനുകളും കുറയ്ക്കുന്നു
വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ
ചുവന്ന മുളക് പൊടിയുടെ ആൻറി-ഇൻഫ്ലമേറ്ററി പ്രഭാവം അതിന്റെ ഫിനോളിക്, ഫ്ലേവനോയ്ഡ് സംയുക്തങ്ങൾ മൂലമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ഇതിനുപുറമെ, അതിൽ അടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളും ക്യാപ്‌സൈസിനോയിഡുകളും (ഇവ രണ്ടും ആൽക്കലോയിഡ് സംയുക്തങ്ങളാണ്) കോശജ്വലന തന്മാത്രകളുടെ ഉത്പാദനം നിർത്തുന്നു.
ആരോഗ്യമുള്ള ചർമ്മവും മുടിയും
ചുവന്ന മുളകുപൊടിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് ചർമ്മത്തെ ഉറച്ചതും തടിച്ചതുമാക്കുന്നു. അതേസമയം വിറ്റാമിൻ എ മുടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട് .
ദഹനം മെച്ചപ്പെടുത്തുന്നു
ഇത് ആമാശയരസത്തിന്‍റെ സ്രവണം ഫലപ്രദമായി വർധിപ്പിച്ച് ദഹനത്തെ ത്വരിതപ്പെടുത്തുകയും മലബന്ധം, ഗ്യാസ് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം കെട്ടിപ്പടുക്കുന്നതിനും അതിൽനിന്നു ദോഷകരമായ ബാക്ടീരിയകൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഇവ ഇന്ത്യൻ പാചകരീതിയുടെ ഒരു പ്രധാന ഭാഗമാക്കി മാറുന്നു.
ചുവന്ന മുളകുപൊടി കഴിക്കുന്നതിന് വിവിധ ഗുണങ്ങൾ ഉണ്ടെങ്കിലും, അമിതമായ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓക്കാനം, ഛർദ്ദി, അൾസർ, അമിതമായ വിയർപ്പ് എന്നിവയാണ് ചുവന്ന മുളക് പൊടി അമിതമായി കഴിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ. ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം (ഐബിഎസ്) ഉള്ളവർ ചുവന്ന മുളകുപൊടി ഒഴിവാക്കണം, കാരണം ഇത് അവരുടെ അവസ്ഥ കൂടുതൽ വഷളാക്കും.