scorecardresearch
Latest News

എന്താണ് വാട്ടർ ഫാസ്റ്റിങ്ങ്? ഇത് സുരക്ഷിതമാണോ?

വാട്ടർ ഫാസ്റ്റിങ്ങ് സാധാരണയായി 24 മണിക്കൂർ മുതൽ മൂന്ന് ദിവസം വരെയാണ്

Is water not enough to stay hydrated this summer? how to stay hydrated, electrolytes importance
പ്രതീകാത്മക ചിത്രം

ഉപവാസം എന്നത് ഇന്ത്യയിൽ കാലങ്ങളായി വ്യാപകമാണ്. ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രാഥമികമായി ദേവീദേവന്മാരോടുള്ള ആദരവ് എന്ന നിലയിലാണ് ഇത് കൂടുതൽ പ്രചരിച്ചത്.

എന്നിരുന്നാലും, ആധുനിക യുഗത്തിൽ, ശരീരഭാരം കുറയ്ക്കാൻ ഒരു പുതിയ തരം ഉപവാസം ഉയർന്നുവന്നിട്ടുണ്ട് – ജല ഉപവാസം അഥവാ വാട്ടർ ഫാസ്റ്റിങ്. പേര് പോലെ തന്നെ, ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും പകരം വെള്ളം, മധുരമില്ലാത്ത കട്ടൻ കാപ്പി അല്ലെങ്കിൽ ചായ പോലുള്ള ദ്രാവകങ്ങൾ കഴിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക, കൊഴുപ്പ് വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുക എന്നിങ്ങനെയുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ വാട്ടർ ഫാസ്റ്റിങ്ങിന് ഉണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, തെളിവുകൾ പരിമിതമാണ്. അത് നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തിയേക്കാം.

എന്താണ് ജല ഉപവാസം?

ജല ഉപവാസം എന്നാൽ നിങ്ങൾക്ക് വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാൻ കഴിയാത്ത ഉപവാസമാണ്. മതപരമായ കാരണങ്ങളാലോ അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കായോ ആളുകൾ ഈ ഉപവാസം എടുക്കുന്നു. നിങ്ങളുടെ ശരീരത്തിലെ പഴയ കോശങ്ങളെ നശിപ്പിക്കുകയും പുതുക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായ ഓട്ടോഫാഗി ഇതിന്റെ ആരോഗ്യഹുണങ്ങളിൽ ഉൾപ്പെടുന്നു.

നാരങ്ങ നീര്, വെള്ളം, മുളക്, മേപ്പിൾ സിറപ്പ് എന്നിവയുടെ മിശ്രിതം മാത്രം ആളുകൾ ദിവസത്തിൽ ഒന്നിലധികം തവണ കുടിക്കുന്നു. ലെമൺ ഡിറ്റോക്സ് ക്ലീൻസ് എന്നതാണ് ഈ മിശ്രിതം. ഒരാഴ്ച വരെ ഇത് തുടരാം.

വാട്ടർ ഫാസ്റ്റിംഗ് സാധാരണയായി 24 മണിക്കൂർ മുതൽ മൂന്ന് ദിവസം വരെയാണ്. “എന്നിരുന്നാലും, ഈ ദൈർഘ്യം വ്യക്തിയുടെ വൈകാരിക/മാനസിക ക്ഷേമം, സമ്മർദ്ദ നിലകൾ, ശാരീരിക പ്രവർത്തന നിലകൾ, കാലാവസ്ഥ, ആരോഗ്യസ്ഥിതി, ഒരു വ്യക്തിയുടെ ശരീരത്തിലെ ജലാംശ നില എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു,” ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ സ്പോർട്സ് ആൻഡ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ന്യൂട്രീഷനിസ്റ്റ് ശരണ്യ ശാസ്ത്രി പറഞ്ഞു.

പക്ഷേ, ചില പ്രത്യേക വിഭാഗങ്ങൾ ഈ ഫാസ്റ്റിങ്ങ് കർശനമായി ഒഴിവാക്കണം. വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള (ഹൃദയ, വൃക്കസംബന്ധമായ രോഗികൾ) ആളുകൾ, മൈഗ്രെയ്ൻ, സന്ധിവാതം, ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്, ഭക്ഷണ ക്രമക്കേടുകൾ എന്നിവയ്ക്ക് സാധ്യതയുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.

കുറഞ്ഞ സമയത്തേക്ക് ഉപവസിക്കാൻ ശ്രമിക്കാനും വിദഗ്ദ ശുപാർശ ചെയ്യുന്നു. പ്രത്യേകിച്ചും ഇത് നിങ്ങളുടെ ആദ്യ തവണയാണെങ്കിൽ കുറച്ച് ഭക്ഷണവും അതിനൊപ്പം ഉൾപ്പെടുത്തുക. മാത്രമല്ല, പ്രതിദിനം രണ്ടോ മൂന്നോ ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്, അല്ലാത്തപക്ഷം നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.

വാട്ടർ ഫാസ്റ്റിങ്ങ് വേഗത്തിൽ പൂർത്തിയാക്കിയ ശേഷം, ഉടനെ ഒരുപാട് ഭക്ഷണം കഴിക്കരുത്. പകരം സ്മൂത്തിയോ ചെറിയ ഭക്ഷണമോ പരീക്ഷിക്കുക. ശരീരത്തിലെ ദ്രാവകത്തിലും ഇലക്‌ട്രോലൈറ്റ് അളവിലും ദ്രുതഗതിയിലുള്ള മാറ്റങ്ങളുണ്ടാകുന്ന അപകടകരമായ അവസ്ഥയായ, റിഫീഡിംഗ് സിൻഡ്രോമിന്റെ അപകടസാധ്യതയുള്ളതിനാൽ പോസ്റ്റ്-ഫാസ്റ്റ് ഘട്ടം വളരെ പ്രധാനമാണ്.

വാട്ടർ ഫാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചില അപകടസാധ്യതകൾ:

  • വാട്ടർ ഫാസ്റ്റിങ്ങിൽ കലോറി അടങ്ങിയിട്ടില്ലാത്തതിനാൽ, കാർബോഹൈഡ്രേറ്റിൽ നിന്നും മറ്റു ലഭിക്കുന്നവ കിട്ടാത്തതിനാൽ പെട്ടെന്ന് ശരീരഭാരം കുറയാം.
  • ജല ഉപവാസം നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, കാരണം നമ്മുടെ ശരീരത്തിലെത്തുന്ന വെള്ളത്തിന്റെ ഒരു പ്രധാന ഭാഗം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് വരുന്നത്. ഇത് ഓക്കാനം, തലവേദന, മലബന്ധം, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, കുറഞ്ഞ ഉൽപാദനക്ഷമത എന്നിവയ്ക്ക് കാരണമാകും.
  • ഇത് യൂറിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിച്ചേക്കാം. സന്ധിവാതം ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമാണ്.
  • ഫാസ്റ്റിങ്ങ് ചിലരിൽ ഭക്ഷണ ക്രമക്കേടുകൾക്ക് കാരണമായേക്കാം.

ഇത്തരത്തിലുള്ള ഉപവാസങ്ങൾ വളരെ സങ്കീർണ്ണവും വളരെയധികം ശാരീരിക അവസ്ഥകൾ ഉൾക്കൊള്ളുന്നതുമാണെന്ന് ശരണ്യ അഭിപ്രായപ്പെട്ടു. “കൂടാതെ, അവ ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അത്തരം ഫാസ്റ്റിങ്ങ് സുസ്ഥിരമല്ലാത്തതിനാൽ ഇവ ആർക്കും ശുപാർശ ചെയ്യുന്നില്ല.

ഇടവിട്ടുള്ള ഉപവാസം, കീറ്റോ, കുറഞ്ഞ കാർബ് ഭക്ഷണക്രമം എന്നിവ പോലുള്ള കുറഞ്ഞ അപകടസാധ്യതകൾ ഉള്ള ഡയറ്റ് ഇതേ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു. അതിനാൽ, ഏതെങ്കിലും ഭക്ഷണക്രമം സ്വീകരിക്കുന്നതിന് മുമ്പ് പോഷകാഹാര വിദഗ്ധനെ സമീപിക്കുക. അത് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയശേഷം അവ തുടങ്ങുക വിദഗ്ധ നിർദ്ദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is water fasting safe for you