പഴങ്ങൾ കഴിക്കുന്നതിന് പ്രത്യേക സമയുണ്ടോ?

ഭക്ഷണത്തിനു ശേഷം പഴങ്ങൾ കഴിക്കരുത്

fruits, food, health, ie malayalam

ആരോഗ്യത്തിന് വളരെയധികം നല്ലതാണ് പഴങ്ങൾ. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് പ്രത്യേക സമയമുണ്ടോ?. ഫിറ്റ്നസ് ട്രെയിനർ ജുഹി കപൂർ പഴങ്ങൾ കഴിക്കുന്നതിന് ചില സമയം ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  • ഭക്ഷണത്തിനു ശേഷം ഒരിക്കലും പഴങ്ങൾ കഴിക്കരുത്
  • ഒരിക്കലും ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുത്
  • 11 മണിക്ക് അല്ലെങ്കിൽ വൈകുന്നേരം 4 മണിക്കോ പഴങ്ങൾ കഴിക്കുക
  • പല പഴങ്ങൾ ഒരുമിച്ച് കഴിക്കേണ്ടതില്ല. ഒരു സമയം ഒന്ന് കഴിക്കുക
  • ജ്യൂസ് രൂപത്തിൽ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങൾ വെറുതെ കഴിക്കുന്നതാണ് നല്ലത്

അതുപോലെ തൊലിയോടൊപ്പം കഴിക്കാവുന്ന പഴങ്ങൾ അങ്ങനെ തന്നെ കഴിക്കുക. തൊലികളിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പഴങ്ങളിലെ പോഷകഗുണത്തിന്റെ 25-30 ശതമാനം വിറ്റാമിനുകളും ധാതുക്കളും തൊലിയിൽ അടങ്ങിയിരിക്കുന്നു.

Read More: പഴങ്ങൾ കഴിക്കുമ്പോൾ ഓർമ്മിക്കേണ്ട മൂന്നു കാര്യങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Is there a specific time to eat fruits

Next Story
ആരോഗ്യ സംരക്ഷണത്തിന് തമന്നയുടെ ടിപ്സ്Tamannaah, Health Tips
The moderation of comments is automated and not cleared manually by malayalam.indianexpress.com
X