ആരോഗ്യത്തിന്റെ കാര്യത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ചില ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കേണ്ടതാണെങ്കിലും, മിതമായ അളവിലാണ് കഴിക്കേണ്ടതാണ്. അവയിൽ മുട്ടയും ഉൾപ്പെടുന്നു. അമിതമായി മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകുമെന്ന ആശങ്ക പൊതുവേയുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ സുരക്ഷിതമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നത്.
നിങ്ങൾക്ക് സാധാരണ കൊളസ്ട്രോൾ ഉണ്ടെങ്കിൽ, സജീവമായ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയാണെങ്കിൽ, കൊളസ്ട്രോൾ ഉള്ളടക്കത്തെക്കുറിച്ച് ആകുലപ്പെടാതെ ദിവസവും ഒരു മുട്ട കഴിക്കാമെന്ന് അവർ വ്യക്തമാക്കി.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ളവർ, മോശം ജീവിതശൈലി നയിക്കുന്നവർ ഒന്നുകിൽ മുട്ട പൂർണ്ണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് അവർ മുന്നറിയിപ്പ് നൽകി.
മുട്ടകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മുട്ടകൾ ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ല എന്നതിനെ പിന്തുണയ്ക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും മുഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി മുട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
- മികച്ച ഗുണനിലവാരമുള്ള പ്രോട്ടീൻ ഉണ്ട്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവുള്ളവർക്ക് വളരെ ഗുണം ചെയ്യും.
- വിളർച്ച ബാധിച്ചവർക്ക് ഗുണം ചെയ്യും.
- എല്ലാ അവശ്യ അമിനോ ആസിഡുകളും ധാതുക്കളും നിറഞ്ഞിരിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.