scorecardresearch
Latest News

പാൽ കുടിക്കാൻ ഏറ്റവും നല്ല സമയമുണ്ടോ?

നല്ല ഉറക്കം ലഭിക്കാൻ ചില ഭക്ഷണങ്ങളെ ആശ്രയിക്കാവുന്നതാണ്. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം നൽകും

പാൽ കുടിക്കാൻ ഏറ്റവും നല്ല സമയമുണ്ടോ?

ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. നന്നായി ഉറങ്ങുന്നില്ലെങ്കിൽ, അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ധാരാളം ആളുകൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല, അതവരുടെ ജോലിയെയും വ്യക്തിപരമായ ജീവിതത്തെയും ബാധിക്കും.

നല്ല ഉറക്കം ലഭിക്കാൻ ചില ഭക്ഷണങ്ങളെ ആശ്രയിക്കാവുന്നതാണ്. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം നൽകുമെന്ന് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വസ്തുതയാണ്. എന്നാൽ പാൽ കുടിക്കുന്നതിന് അനുയോജ്യമായ സമയമുണ്ടോ?. ഉണ്ടെന്നാണ് ആയുർവേദം പറയുന്നത്.

ആയുർവേദം അനുസരിച്ച്, പശുവിൻ പാൽ വൈകുന്നേരമാണ് കുടിക്കേണ്ടത്. കാരണം, പാലിനെ ഉറങ്ങാൻ പ്രേരിപ്പിക്കുന്നതും ദഹിക്കാൻ ഭാരമുള്ളതുമാണെന്ന് കരുതുന്നു. അതിനാൽ ഇത് രാവിലെ കുടിക്കാൻ അനുയോജ്യമല്ല.

ഉറങ്ങുന്നതിനു മുൻപ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ

  1. ഉറക്കചക്രങ്ങളെ സഹായിക്കും: മെലറ്റോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ ചില സംയുക്തങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്, ഇത് നന്നായി ഉറങ്ങാൻ സഹായിക്കും. മസ്തിഷ്കം ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ, ഇത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നന്നായി ഉറങ്ങാൻ സഹായിക്കുന്ന സെറോടോണിൻ ഉത്പാദിപ്പിക്കാൻ ട്രിപ്റ്റോഫാൻ പ്രവർത്തിക്കുന്നു.
  2. വേഗത്തിൽ ഉറങ്ങാൻ സഹായിക്കും: പാലിലും ചീസ് പോലുള്ള മറ്റ് പാലുൽപ്പന്നങ്ങളിലും ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അവ രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
  3. നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും: ഉറങ്ങുന്നതിനുമുമ്പ് ചൂട് പാൽ കുടിക്കുന്നത് വിശ്രമിക്കാനും മനസ് ശാന്തമാക്കാനും സഹായിക്കും. വേഗത്തിൽ ഉറങ്ങാനും രാത്രിയിൽ നന്നായി ഉറങ്ങാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is there a best time to drink milk