scorecardresearch
Latest News

പാൽ കുടിക്കുന്നതിന് പ്രത്യേക സമയമുണ്ടോ?

ശരീരഭാരം കുറയ്ക്കാനോ സുഖമായി ഉറങ്ങാനോ ആഗ്രഹിക്കുന്നവർ രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കണം

milk, milk benefits, milk best time,Drinking milk benefits,Health benefits of milk, Milk and bone health,Muscle recovery and milk
പ്രതീകാത്മക ചിത്രം

പ്രകൃതിയുടെ സമ്പൂർണ്ണ പേഷകഹാര ഭക്ഷണമാണ് പാൽ. മാക്രോ ന്യൂട്രിയന്റുകളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും ശേഖരം ഉൾക്കൊള്ളുന്ന പോഷക ശക്തികേന്ദ്രമാണിത്. ഇതിൽ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ എന്നിവയും കാൽസ്യം, ബി കോംപ്ലക്സ് വിറ്റാമിനുകൾ (പ്രത്യേകിച്ച് ബി 12), വിറ്റാമിൻ ഡി, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ സുപ്രധാന മൈക്രോ ന്യൂട്രിയന്റുകളും ഉൾപ്പെടുന്നു.

ഈ വൈവിധ്യമാർന്ന ന്യൂട്രിയന്റ് പ്രൊഫൈൽ പാലിനെ ശരീരത്തിന് ഒരു സമഗ്രമായ സ്രോതസ്സാക്കി മാറ്റുന്നു. എന്നാൽ ഇത് കഴിക്കേണ്ട ഏറ്റവും നല്ല സമയം എപ്പോഴാണ്? ഉത്തരം വളരെ ലളിതമാണ്. അതിന്റെ ഉപഭോഗ ഉദ്ദേശ്യം അനുസരിച്ച് അത് വ്യത്യാസപ്പെടുന്നു. പാൽ ഉപഭോഗത്തിനുള്ള കൃത്യമായ സമയം നിർണയിക്കാൻ ഒരു പഠനവും നടന്നിട്ടില്ലെന്ന് സാകേതിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് റീജിയണൽ ഹെഡ് റിതിക സമദർ പറയുന്നു.

പ്രഭാതമാണ് പാൽ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തുമ്പോൾ. പൊറോട്ട, ഉപ്പുമാവ്, ചപ്പാത്തി തുടങ്ങിയ ധാന്യങ്ങളോടൊപ്പമോ പാൽ സംയോജിപ്പിക്കുന്നത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം നൽകുന്നു. കൂടാതെ, പാലിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം ദിവസം മുഴുവൻ ഊർജ്ജത്തിന്റെ സുസ്ഥിരമായ റിലീസ് ഉറപ്പാക്കുകയും ഊർജ്ജ ഏറ്റക്കുറച്ചിലുകൾ തടയുകയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹമുള്ള വ്യക്തികൾക്ക് പാലിന്റെ ഘടന, കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ), ഗ്ലൈസെമിക് ലോഡ് (ജിഎൽ) എന്നിവ കാരണം പാലിൽ നിന്ന് പ്രയോജനം ലഭിക്കും. ഇത് ദിവസം മുഴുവനുമുള്ള പഞ്ചസാര നിയന്ത്രണക്കാൻ കാരണമാകുന്നു.

മസിൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ പാൽ കുടിക്കാം. മാത്രമല്ല, സമ്പന്നമായ പ്രോട്ടീൻ ഉള്ളടക്കം, പ്രത്യേകിച്ച് ല്യൂസിൻ-പേശി വീണ്ടെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പേരുകേട്ട അമിനോ ആസിഡ് കാരണം വ്യായാമത്തിന് ശേഷമുള്ള ഉപഭോഗത്തിനും ശുപാർശ ചെയ്യുന്നു. ശാരീരിക അദ്ധ്വാനത്തിന് ശേഷം ആവശ്യമായ പോഷകങ്ങൾ കൊണ്ട് ശരീരം നിറയ്ക്കുന്നതിലൂടെ, മൊത്തത്തിലുള്ള ഫിറ്റ്നസ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും, പേശി ടിഷ്യു നന്നാക്കുന്നതിനും നിർമ്മിക്കുന്നതിനും പാൽ സഹായിക്കുന്നു.

എന്നാൽ ശരീരഭാരം കുറയ്ക്കാനോ സുഖമായി ഉറങ്ങാനോ ആഗ്രഹിക്കുന്നവർ രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കണം. സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഉറക്കത്തിന് മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലത്തിന് വളരെ നാളുകളുടെ പഴക്കമുണ്ട്. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വിശ്രമം സുഗമമാക്കുകയും ശാന്തമായ രാത്രി ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളുടെയും ഉറവിടമാണ് പാൽ. അതിനാൽ, ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഉറവിടം വൈവിധ്യവത്കരിക്കുന്നതിന് ദൈനംദിന ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. പാലിലെ കാൽസ്യം അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു, അതേസമയം മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

എന്നിരുന്നാലും, പാൽ ഉപഭോഗത്തിൽ നിന്ന് സമാന ഗുണങ്ങൾ ലഭിക്കാത്ത വ്യക്തികളെ പരിഗണിക്കുന്നത് നിർണായകമാണ്. ലാക്ടോസ് അസഹിഷ്ണുത, പാൽ അലർജി, അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ഉള്ളവർക്ക് പാൽ കഴിക്കുമ്പോൾ വയറു വീർക്കുക, നീർക്കെട്ട്, വയറിളക്കം, മറ്റ് ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാം.

അതുപോലെ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അമിസശരീരഭാരം എന്നിവയുള്ള വ്യക്തികൾ കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കൊഴുപ്പ് നീക്കിയ പാൽ തിരഞ്ഞെടുക്കണം. ഫുൾ ക്രീം പാലിലോ പശുവിൻ പാലിലോ അവരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

ഏറ്റവും സമ്പൂർണമായ ഭക്ഷണമാണ് പാൽ. അത് രുചിയ്‌ക്കൊപ്പം അസാധാരണമായ പോഷകമൂല്യവും വാഗ്ദാനം ചെയ്യുന്നു. അതിന്റെ വൈവിധ്യം കാരണം ദിവസത്തിന്റെ ഏത് സമയത്തും പാൽ കുടിക്കാം. അതേസമയം മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അതിന്റെ സംഭാവനകൾ വളരെ വലുതാണ്. എന്നിരുന്നാലും, അത് ഒരാളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വ്യക്തിഗത സാഹചര്യങ്ങളും സംവേദനക്ഷമതയും പരിഗണിക്കേണ്ടത് നിർണായകമാണ്. ഇത് വ്യക്തിഗത ആരോഗ്യ ലക്ഷ്യങ്ങളോടും മുൻഗണനകളോടും യോജിക്കുന്ന വിധത്തിലാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is there a best time for having milk