scorecardresearch

വയറ്റിലെ ആസിഡ് ലോഹത്തിനെയും അലിയിക്കുമോ? വിദഗ്ധർ പറയുന്നു

നമ്മുടെ വയറ്റിൽ അടങ്ങിയിരിക്കുന്നത് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡാണ്. ഇത് ദഹനത്തിന് വളരെ അത്യാവശ്യമാണ്.

നമ്മുടെ വയറ്റിൽ അടങ്ങിയിരിക്കുന്നത് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡാണ്. ഇത് ദഹനത്തിന് വളരെ അത്യാവശ്യമാണ്.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, weight loss, ie malayalam

പ്രതീകാത്മക ചിത്രം

മനുഷ്യശരീരത്തെക്കുറിച്ച് നമുക്കറിയാവുന്ന രസകരമായ വിവരങ്ങളിലൊന്നാണ്, ദഹനപ്രക്രിയയെ സഹായിക്കുന്നതിന് അത് ആസിഡ് ഉത്പാദിപ്പിക്കുന്നു എന്നത്. എന്നാൽ ഈ "ആസിഡ് ലോഹങ്ങൾ ഉരുകാൻ കഴിയുന്നത്ര ശക്തമാണ്" എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇതിന്റെ യാഥാർഥ്യമറിയാം.

Advertisment

മനുഷ്യ ശരീരം ഏത് ആസിഡാണ് ഉത്പാദിപ്പിക്കുന്നത് ?

"നമ്മുടെ വയറ്റിൽ അടങ്ങിയിരിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ് (എച്ച്സിഎൽ) ആണ്. ഇത് ദഹനത്തിന് അത്യന്താപേക്ഷിതമാണ്. ഇവ ആമാശയത്തിലെ ഓക്സിന്റിക് കോശങ്ങളാണ് സ്രവിക്കുന്നത്," യശോദ ഹോസ്പിറ്റൽസ് ഹൈദരാബാദിലെ സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.എൻ രവിശങ്കർ റെഡ്ഡി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“പിഎച്ച് 1.5- 2.0 ഉള്ള വളരെ ശക്തമായ ആസിഡാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും ദഹിപ്പിക്കാനും ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ പൊള്ളൽ ഉണ്ടാക്കാനും ഇതിന് കഴിയും, "വിദഗ്ധ പറഞ്ഞു.

ഈ ആസിഡിനും ലോഹങ്ങളെ ഉരുക്കാൻ കഴിയുമോ?

ഇല്ല. ഇതുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങൾ ഉണ്ടെങ്കിലും ആമാശയത്തിലെ എച്ച്സിഎല്ലിന് ലോഹങ്ങൾ ഉരുകാൻ കഴിയില്ലെന്നും എന്നാൽ തുരുമ്പെടുക്കാൻ കാരണമാകുമെന്നും രവിശങ്കർ പറഞ്ഞു. അതിന് അദ്ദേഹം ഉദാഹരണങ്ങളും നൽകി. “ഇത്തരത്തിൽ ഏത് സാധനം വയറ്റിൽ എത്തിയാലും അത് ഏറെ നേരം നിലനിൽക്കും. 52 ദിവസത്തിന് നാണയം നീക്കം ചെയ്ത് സംഭവം ഉണ്ടായിട്ടുണ്ട്,"വിദഗ്ധൻ പറഞ്ഞു.

Advertisment

“നമ്മുടെ ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. എന്നാൽ അത് നമ്മുടെ വയറിനെ നശിപ്പിക്കുന്നുമില്ല. ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്ദ്രത കുറവായതും ദുർബലമായ ആസിഡും ആയതാണ് ഇതിന് കാരണം. ഈ സാന്ദ്രതകളിൽ ഇത് ലോഹങ്ങളെ അലിയിക്കുന്നില്ല," എസ്എൽ രഹേജ ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ആൻഡ് ലിവർ കെയർ ചെയർമാൻ, ഡോ. വിനയ് ധിർ പറയുന്നു.

ആമാശയത്തിലെ ആസിഡിന്റെ പ്രവർത്തനം എന്താണ്?

ആമാശയത്തിലെ ആസിഡ് നമ്മൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്ന അനാവശ്യ ജീവികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ഇത് നാം കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനപ്രക്രിയയ്ക്കായി തയ്യാറാക്കുകയും ചെയ്യുന്നു. "ആമാശയത്തിലെ ആസിഡ് ഭക്ഷണത്തെ തകർക്കുകയും ദഹനം എളുപ്പമാക്കുകയും ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു," ഡോ. രവിശങ്കർ പറഞ്ഞു.

ആമാശയത്തിൽ അധിക ആസിഡ് ഉത്പാദിപ്പിച്ചാൽ എന്ത് സംഭവിക്കും?

ആമാശയത്തിലെ ആസിഡ് ദഹനത്തിന് അത്യന്താപേക്ഷിതമാണ്, എന്നാൽ അമിതമായ ആസിഡ് ഉൽപാദനം പ്രശ്നങ്ങൾ ഉണ്ടാക്കും. “ചില അപൂർവ അവസ്ഥകളിൽ വർദ്ധിച്ച അളവിൽ ആസിഡ് സ്രവിക്കപ്പെടാം. ചിലപ്പോൾ വയറ്റിലെ അണുബാധകൾ ആസിഡ് സ്രവങ്ങൾ വർദ്ധിപ്പിക്കും,”ഡോ. വിനയ് പറഞ്ഞു.

അമിതമായ ആസിഡ് ഉൽപാദനം വയറിന്റെ മുകൾ ഭാഗത്ത് പൊള്ളൽ, റിഫ്ലക്സ് ലക്ഷണങ്ങൾ, അൾസർ എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. രവിശങ്കർ കൂട്ടിച്ചേർത്തു.

അസിഡിറ്റി തടയാനുള്ള നുറുങ്ങുകൾ

അസിഡിറ്റി തടയാനുള്ള മാർഗങ്ങൾ ഡോ. രവിശങ്കർ പങ്കുവയ്ക്കുന്നു :

  • കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
  • പതിവായി വ്യായാമം ചെയ്യുക
  • ശരിയായ ഉറക്ക ശുചിത്വം പാലിക്കുക
  • ജോലിയിലും ജീവിതത്തിലുമുള്ള സമ്മർദ്ദങ്ങൾ നിയന്ത്രിക്കുക
  • അസിഡിറ്റിയ്ക്ക് വരുമ്പോൾ ആന്റാസിഡുകൾ കഴിക്കാം

“നമ്മുടെ ഭക്ഷണത്തിലെ ലളിതമായ മാറ്റങ്ങൾ അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കും. അമിതശരീരഭാരം ആണെങ്കിൽ, സംരക്ഷണ സംവിധാനം പരാജയപ്പെടുകയും നമുക്ക് പതിവായി അസിഡിറ്റി ഉണ്ടാവുകയും ചെയ്യുന്നു. ശാരീരിക പ്രവർത്തനങ്ങളും ശരീരഭാരം കുറയ്ക്കലും ഈ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പ്രശ്നങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുകയോ അല്ലെങ്കിൽ പതിവായി സംഭവിക്കുകയോ ആണെങ്കിൽ, നിങ്ങൾ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെ സമീപിക്കണം, ”ഡോ. വിനയ് പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: