scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിൽ പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കണോ?

പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് പാൽ

Milk, Drinking Milk, milk benefits, Drinking Milk benefits, Drinking Milk before bed benefits

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തണോ അതോ ഒഴിവാക്കണോ എന്ന തർക്കം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. പാൽ ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. കൂടാതെ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി, ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ആരോഗ്യകരമാക്കുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് പാൽ.

ഡയറ്റിൽനിന്ന് പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കണോ എന്നതിനെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്. ഒരാൾക്ക് പാലിനോട് അലർജിയില്ലെങ്കിൽ, അത് പൂർണ്ണമായും ഒഴിവാക്കരുതെന്നും അവർ നിർദേശിച്ചു.

വയർ ശുദ്ധീകരിക്കാൻ തൈര് സഹായിക്കും. വൻകുടൽ വൃത്തിയാക്കാൻ മോര് സഹായിക്കുന്നു. പല തരത്തിലുള്ള പോഷകങ്ങളും അമിനോ ആസിഡുകളും നൽകുന്ന പാലും പാലുൽപ്പന്നങ്ങളും വർഷങ്ങളായി ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

പിസിഒഡിയും (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്) തൈറോയിഡും ഉള്ളവർ, അല്ലെങ്കിൽ ആർത്തവവിരാമത്തിന് വിധേയരായവർ, അല്ലെങ്കിൽ ഗർഭിണികൾ എന്നിവർ പാൽ കുടിക്കുന്നത് തുടരാമെന്ന് അവർ പറഞ്ഞു. ”പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് ഉള്ള ആളുകൾ പാൽ ഒഴിവാക്കേണ്ടതില്ല. പിസിഒഡിയും തൈറോയിഡും ഉള്ള ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. അവർ കൃത്യസമയത്ത് ഉറങ്ങുകയും ജീവിതത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുകയും വേണം. ഒന്നു മാറ്റി പകരം മറ്റൊന്ന് ചേർക്കുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ല,” അവർ പറഞ്ഞു.

ഭക്ഷണത്തിൽനിന്ന് പാലുൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ?

  • പാലും പാലുൽപ്പന്നങ്ങളും പോഷകങ്ങളുടെയും ഭക്ഷണ വൈവിധ്യത്തിന്റെയും പ്രധാന ഉറവിടങ്ങളാണ്.
  • വ്യാവസായിക പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കണം. പകരം ചെറുകിട കർഷകരെയും സഹകരണ സംഘങ്ങളെയും പിന്തുണയ്ക്കണം.
  • നിങ്ങൾക്ക് പാലും പാലുൽപ്പന്നങ്ങളും ഇഷ്ടമല്ലെങ്കിൽ, അവ ഒഴിവാക്കുന്നതാണ് നല്ലത്.
  • ബദാം/സോയ പാൽ പോലെയുള്ള ബദലുകളിലേക്ക് മാറരുത്.
  • പാലിന് പകരം മറ്റൊന്നില്ല. വ്യക്തിപരമായി പാൽ ഇഷ്ടമല്ലെങ്കിൽ കഴിക്കേണ്ടതില്ലെന്നും ഡോ.ദിവേകർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is skipping milk in your diet a good idea