പഴങ്ങളും പഴച്ചാറുകളും ആരോഗ്യത്തിന് ഗുണകരമാണ്. അവയിലൊന്നാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രക്തക്കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും മാതള നാരങ്ങ സഹായിക്കും. ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ഇവ ദഹനപ്രക്രിയയെ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചതാണിത്. മാതള നാരങ്ങ ജ്യൂസ് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
മെറ്റബോളിസം വർധിപ്പിക്കുന്നു
ആന്റിഓക്സിഡന്റുകൾ, പോളിഫെനോൾസ്, മെറ്റബോളിസത്തെ വേഗത്തിലാക്കാനും കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കുന്ന കൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ മാതള നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
വിശപ്പ് തടയുന്നു
മാതള നാരങ്ങയ്ക്ക് ഉയർന്ന സംതൃപ്തി നിലയുണ്ട്. ഒരു ഗ്ലാസ് മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം തടയാനും സഹായിക്കും.
കുറഞ്ഞ കലോറി പാനീയം
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (USDA) പ്രകാരം 100 ഗ്രാം മാതള നാരങ്ങയിൽ 83 കലോറി അടങ്ങിയിട്ടുണ്ട്, അതിൽ ഭൂരിഭാഗവും കാർബോഹൈഡ്രേറ്റിൽ നിന്നാണ്. അതിനാൽ ഈ ജ്യൂസിൽനിന്നും വളരെ കുറഞ്ഞ കലോറിയേ ലഭിക്കുന്നുള്ളൂ.
മധുര പാനീയങ്ങൾക്കുള്ള മികച്ച ബദൽ
പായ്ക്ക് ചെയ്ത ജ്യൂസുകൾ, കോളകൾ, സോഡകൾ തുടങ്ങിയ ഉയർന്ന പഞ്ചസാര പാനീയങ്ങൾക്ക് ഒരു മികച്ച പകരക്കാരനാണ് മാതള നാരങ്ങ ജ്യൂസ്. 100 ഗ്രാം മാതള നാരങ്ങയിൽ ഏകദേശം 14 ഗ്രാം പഞ്ചസാരയുണ്ട്. ഇതൽപ്പം ഉയർന്നതാണ്, പക്ഷേ നാരുകൾ ഇതിനെ സന്തുലിതമാക്കുന്നു.
ധാരാളം ഫൈബർ നൽകുന്നു
ഇടത്തരം വലിപ്പമുള്ള മാതള നാരങ്ങയിൽ ഏകദേശം 10 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കാനും കലോറി കത്തിക്കാനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.