scorecardresearch

മലബന്ധത്തിന് ഓറഞ്ച് ജ്യൂസ് നല്ലതാണോ?

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെയും ഒന്നോ രണ്ടോ ഓറഞ്ച് കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും

orange, orange juice, ie malaylam

മലബന്ധം ദീർഘനാൾ നീണ്ടുനിൽക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ, കഴിയുന്നത്ര നേരത്തെ തന്നെ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. ഇതിന് ഓറഞ്ച് ജ്യൂസ് സഹായിക്കും. മലബന്ധത്തിന് ഓറഞ്ച് ജ്യൂസ് മികച്ചതാണെന്ന് പറഞ്ഞാൽ ചിലരെങ്കിലും അതിശയപ്പെടുന്നുണ്ടാകും. മലബന്ധത്താൽ ബുദ്ധിമുട്ടുന്നവർക്ക് പരീക്ഷിക്കാൻ കഴിയുന്ന എളുപ്പവും വേഗത്തിലുള്ളതുമായ പരിഹാരങ്ങളിൽ ഒന്നാണിത്.

ഈ ജ്യൂസ് നാരുകളാൽ നിറഞ്ഞതാണ്. മലവിസർജനം സുഗമമാക്കുന്നതിൽ ഇതൊരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ അത് ദഹനവ്യവസ്ഥയെ ബാധിക്കും. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ആവശ്യമായ നാരുകൾ ലഭിക്കുകയും കുടലിനെ ഉത്തേജിപ്പിക്കുകയും സുഗമമായ മലവിസർജനത്തിന് സഹായിക്കുകയും ചെയ്യുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെയും ഒന്നോ രണ്ടോ ഓറഞ്ച് കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. ദഹനവ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ഓറഞ്ച് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക.

നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം ഇല്ലാതാക്കാൻ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is orange juice good for constipation