scorecardresearch
Latest News

പ്രമേഹ രോഗികൾക്ക് മുസംബി ജ്യൂസ് കുടിക്കാമോ?

മുസംബി അല്ലെങ്കിൽ മധുരനാരങ്ങ, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ശരീരത്തിന് ആവശ്യമായ എല്ലാത്തരം പോഷകങ്ങളും മുംസബി നൽകുന്നുണ്ട്

പ്രമേഹ രോഗികൾക്ക് മുസംബി ജ്യൂസ് കുടിക്കാമോ?

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ആഗ്രഹിക്കുന്ന എല്ലാവർക്കും പഴങ്ങളും പച്ചക്കറികളും അനുയോജ്യമാണ്. പ്രമേഹമുള്ള ആളുകൾക്കും ശരിയായ പോഷകാഹാരം ആവശ്യമാണ്. ഇവയ്‌ക്കൊപ്പം, രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹമുള്ള ഒരാൾക്ക് ഭക്ഷണക്രമത്തിൽ പല വിട്ടുവീഴ്ചയും ചെയ്യേണ്ടി വരും. ഐസ്ക്രീം, പേസ്ട്രികൾ പോലുള്ള ഭക്ഷണങ്ങളൊക്കെ അനാരോഗ്യകരമാണ്. ഈ ഭക്ഷണങ്ങൾ ഉയർന്ന കാർബോഹൈഡ്രേറ്റ്, ഉയർന്ന പഞ്ചസാര അടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു.

അതിനാൽ, പ്രമേഹമുള്ളവർ പഴങ്ങളിലും ചില പച്ചക്കറികളിലും ഉള്ളതുപോലെ സ്വാഭാവികമായി ലഭിക്കുന്ന പഞ്ചസാരയെ ആശ്രയിക്കേണ്ടിവരും. മുസംബി അല്ലെങ്കിൽ മധുരനാരങ്ങ, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ശരീരത്തിന് ആവശ്യമായ എല്ലാത്തരം പോഷകങ്ങളും മുംസബി നൽകുന്നുണ്ട്. മുസംബി പ്രമേഹ രോഗികൾക്ക് കഴിക്കാമോ?.

മുസംബി കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഒരു പഴമാണ്. കുറഞ്ഞ ജിഐ ഉള്ള ഏത് ഭക്ഷണവും പ്രമേഹമുള്ള ഒരാൾക്ക് കഴിക്കാം. മുസംബിയുടെ GI 50-ൽ താഴെയായതിനാൽ, പ്രമേഹ രോഗികൾക്ക് വളരെ അനുയോജ്യമാണ്.

പ്രമേഹമുള്ളവർക്ക് മുസംബി ജ്യൂസ് കുടിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും പറയുന്നത് കുടിക്കാമെന്നാണ്. പ്രമേഹരോഗികൾക്ക് മുസംബി കഴിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്. പ്രമേഹമുള്ള ഒരാൾക്ക് ഒരു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മുസംബി കഴിക്കാം. ഉച്ചഭക്ഷണത്തിനു ഒരു മണിക്കൂർ മുൻപോ ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞോ കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകും.

മുസംബിയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ

  • വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടുത്തും
  • ആന്റിഓക്സിഡന്റുകൾ നിറഞ്ഞതാണ്
  • ദഹനക്കേട് പരിഹരിക്കും
  • ഉയർന്ന അളവിൽ വിറ്റാമിനും ഫോളിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ശക്തിപ്പെടുത്തും
  • ചില മൂത്രാശയ അണുബാധകൾ അകറ്റാൻ സഹായിച്ചേക്കാം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is mosambi good for people with diabetes