/indian-express-malayalam/media/media_files/uploads/2023/05/Jamun.jpg)
ഞാവൽ പഴം ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ കാലതാമസം വരുത്തുന്നതിനോ പ്രീ ഡയബറ്റിസ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്.
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്കും മുൻഗണനകൾക്കും ചില മാറ്റങ്ങൾ ആവശ്യമാണ്. അതുപോലെ, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സീസണൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നതിനും സീസണൽ പച്ചക്കറികളും പഴങ്ങളും ശുപാർശ ചെയ്യുന്നു. അത്ര അറിയപ്പെടാത്തതും എന്നാൽ ഫലപ്രദവുമായ ഒരു പഴമാണ് ജാമുൻ അഥവാ ഞാവൽപ്പഴം.
ഞാവൽപ്പഴം ഒരു “മൺസൂൽ സൂപ്പർഫുഡ്” ആണെന്ന് പോഷകാഹാര വിദഗ്ധൻ സുമൻ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. “കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഞാവൽപ്പഴം സഹായിക്കുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ അമിതമായ മൂത്രമൊഴിക്കൽ പോലുള്ള പ്രമേഹരോഗികളുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു, ”സുമൻ പറഞ്ഞു.
ഇത് ശരിക്കും സൂപ്പർഫുഡ് ആണോ?
ഞാവൽപ്പഴം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ പഴമാണെങ്കിലും “സൂപ്പർഫുഡ്”എന്ന പദം ശാസ്ത്രീയമായി നിർവചിക്കപ്പെട്ടതല്ലെന്ന് പദമല്ലെന്ന് പ്രീത് ഫിറ്റ്നസ് കസ്ഥാപകനായ ഡയറ്റീഷ്യൻ ഹർപ്രീത് ചൂണ്ടിക്കാട്ടി.
“സൂപ്പർഫുഡ്സ് എന്ന ആശയം പൊതുവെ സൂചിപ്പിക്കുന്നത് പോഷകങ്ങളാൽ സമ്പുഷ്ടവും ആരോഗ്യപരമായ ഗുണങ്ങൾ ഉള്ളതുമായ ഭക്ഷണങ്ങളെയാണ്. എന്നിരുന്നാലും, ആവശ്യമായ എല്ലാ പോഷകങ്ങളും ആരോഗ്യ ആനുകൂല്യങ്ങളും നൽകാൻ കഴിയുന്ന ഒരൊറ്റ ഭക്ഷണമില്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. വൈവിധ്യമാർന്നതും സമീകൃതവുമായ ഭക്ഷണക്രമം ഒപ്റ്റിമൽ പോഷകാഹാരം നേടുന്നതിനുള്ള താക്കോലാണ്, ”ഹർപീത് പറഞ്ഞു.
“മൺസൂൺ സീസണിൽ, പല പ്രദേശങ്ങളിലും കാലാവസ്ഥ ഈർപ്പവും ചൂടും ആയിരിക്കും. ഞാവൽപ്പഴത്തിന് ശരീരത്തിൽ സ്വാഭാവിക തണുപ്പിക്കൽ പ്രഭാവം ഉള്ളതിനാൽ ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ ചെറുക്കാൻ സഹായിക്കും. ഇത് പലപ്പോഴും ഉന്മേഷദായകമായ പഴമായോ തണുപ്പിക്കുന്ന പാനീയങ്ങളുടെയോ മധുരപലഹാരങ്ങളുടെ ഭാഗമായോ ഉപയോഗിക്കുന്നു, ”ഹർപീത് പറഞ്ഞു.
വിദഗ്ധർ മറ്റ് നിരവധി നേട്ടങ്ങളും പട്ടികപ്പെടുത്തി:
ഉയർന്ന പോഷകങ്ങൾ: വിറ്റാമിനുകൾ എ, സി, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ ഞാവൽപ്പഴം സമ്പന്നമാണ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഈ പോഷകങ്ങൾ പ്രധാനമാണ്.
ആന്റിഓക്സിഡന്റ് ഗുണങ്ങൾ: ഞാവൽപ്പഴം അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇതിൽ ആന്തോസയാനിൻ, എലാജിക് ആസിഡ്, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെതിരെ പോരാടാനും ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആന്റിഓക്സിഡന്റുകൾ നിർണായകമാണ്.
ബ്ലഡ് ഷുഗർ മാനേജ്മെന്റ്: രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന് ഞാവൽപ്പഴം പരമ്പരാഗതമായി ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹരോഗികൾക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണ്.
ദഹന ആരോഗ്യം: ഞാവൽപ്പഴത്തിനു രേതസ് ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും വയറിളക്കം, അതിസാരം തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. പഴത്തിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.