scorecardresearch

ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴൊക്കെ നോക്കണം?

അമിതമായ പരിശോധന മാനസിക സമ്മർദത്തിനും തെറ്റായ റീഡിങ്ങുകൾക്കും കാരണമാകുമോ? വിദഗ്ധർ പറയുന്നത് നോക്കാം.

അമിതമായ പരിശോധന മാനസിക സമ്മർദത്തിനും തെറ്റായ റീഡിങ്ങുകൾക്കും കാരണമാകുമോ? വിദഗ്ധർ പറയുന്നത് നോക്കാം.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
blood pressure

Source: Freepik

ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ പലരും ഇന്ന് വീട്ടിൽ തന്നെ ബിപി മെഷീനുകൾ സൂക്ഷിക്കാറുണ്ട്. ചെറിയ തലവേദനയോ ക്ഷീണമോ തോന്നുമ്പോൾ ഉടൻ തന്നെ രക്തസമ്മർദം പരിശോധിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ, ഇങ്ങനെ ഇടയ്ക്കിടെ ബിപി പരിശോധിക്കുന്നത് നല്ലതാണോ? അമിതമായ പരിശോധന മാനസിക സമ്മർദത്തിനും തെറ്റായ റീഡിങ്ങുകൾക്കും കാരണമാകുമോ? വിദഗ്ധർ പറയുന്നത് നോക്കാം.

Advertisment

അമിതമായ പരിശോധന വില്ലനാകുമ്പോൾ

രക്തസമ്മർദം കൃത്യമായി നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും, ഡോക്ടറുടെ നിർദേശമില്ലാതെ ദിവസത്തിൽ പലതവണ പരിശോധിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. ബിപി കൂടുമോ എന്ന പേടിയോടെ മെഷീൻ നോക്കുമ്പോൾ, ആ പരിഭ്രമം കാരണം താൽക്കാലികമായി രക്തസമ്മർദം ഉയരാൻ സാധ്യതയുണ്ട്. ഇത് യഥാർത്ഥ ആരോഗ്യപ്രശ്നമല്ല, മറിച്ച് മാനസികമായ സമ്മർദം മൂലമുണ്ടാകുന്ന വ്യതിയാനമാണ്.

Also Read: ഭക്ഷണശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാമോ? പ്രമേഹത്തെ വരുതിയിലാക്കാം

ആരൊക്കെയാണ് വീട്ടിൽ ബിപി പരിശോധിക്കേണ്ടത്?

എല്ലാവരും ദിവസവും ബിപി നോക്കേണ്ടതില്ലെന്ന് താനെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.അമിത് സറഫ് പറയുന്നു. ഉയർന്ന രക്തസമ്മർദം സ്ഥിരീകരിച്ചവർ, ബിപി മരുന്നുകൾ കഴിക്കുന്നവർ (പ്രത്യേകിച്ച് മരുന്നിന്റെ അളവിൽ മാറ്റം വരുത്തുമ്പോൾ), പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയുള്ളവർ മാത്രം ദിവസവും പരിശോധിച്ചാൽ മതിയാകും. ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസേനയുള്ള പരിശോധനകൾ സാധാരണയായി ആവശ്യമില്ല.

Also Read: രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം

എപ്പോഴൊക്കെ പരിശോധിക്കണം?

ഹൈപ്പർടെൻഷൻ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം രാവിലെയും വൈകുന്നേരവും പരിശോധിച്ചാൽ മതിയാകും. ദീർഘകാലാടിസ്ഥാനത്തിൽ ആഴ്ചയിൽ കുറച്ചു തവണയോ അല്ലെങ്കിൽ ക്ലിനിക്കിൽ പോകുന്നതിന് മുൻപോ പരിശോധിക്കുന്നത് മതിയാകും. എന്നാൽ, തലവേദന, തലകറക്കം, നെഞ്ചിലെ അസ്വസ്ഥത, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന ആവശ്യമാണ്.

Also Read: റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ; ഡോക്ടറുടെ മുന്നറിയിപ്പ്

കൃത്യമായ റീഡിങ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെറ്റായ രീതിയിൽ ബിപി പരിശോധിക്കുന്നത് പലപ്പോഴും തെറ്റായ റീഡിങ്ങുകൾ നൽകാൻ കാരണമാകും. ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വിശ്രമം: പരിശോധനയ്ക്ക് മുൻപ് അഞ്ച് മിനിറ്റെങ്കിലും ശാന്തമായി ഇരിക്കുക.

ഒഴിവാക്കുക: പരിശോധനയ്ക്ക് 30 മിനിറ്റ് മുൻപെങ്കിലും പുകവലി, കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി), കഠിനമായ വ്യായാമം എന്നിവ ഒഴിവാക്കണം.

ഇരിക്കുന്ന രീതി: കൈ ഹൃദയത്തിന്റെ അതേ ഉയരത്തിൽ താങ്ങു നൽകി വെക്കണം.

രണ്ട് തവണ പരിശോധിക്കുക: കൃത്യതയ്ക്കായി രണ്ട് തവണ റീഡിങ് എടുത്ത് അതിന്റെ ശരാശരി കണക്കാക്കുന്നതാണ് ഉചിതം.

രക്തസമ്മർദം നിരീക്ഷിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ അതൊരു അമിത ഉത്കണ്ഠയായി മാറാൻ അനുവദിക്കരുത്. ഒരു തവണ റീഡിങ് ഉയർന്നാൽ പരിഭ്രാന്തരാകാതെ, തുടർച്ചയായ ദിവസങ്ങളിലെ ട്രെൻഡ് ശ്രദ്ധിക്കുകയാണ് വേണ്ടത്. സംശയമുള്ള പക്ഷം സ്വയം ചികിൽസിക്കാതെ ഡോക്ടറുടെ നിർദേശം തേടുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുറ്റത്തെ മുല്ലയ്ക്കല്ല, മുരിങ്ങയ്ക്കാണ് ഗുണം കൂടുതൽ; അറിയാം ഈ ഇലക്കറിയുടെ അത്ഭുത ഗുണങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: