ചുരുങ്ങിയ സമയത്തിനുളളിൽ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇതിനായി പലവിധ ഡയറ്റുകളും വ്യായാമങ്ങളും ചെയ്യാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് സമയവും തുല്യ പരിശ്രമവും വേണ്ടിവരുന്ന ഒന്നാണെന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാം പേജിലൂടെ ഉത്തരം നൽകുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നാൻസി ദെഹ്റ.
പ്രതിമാസം 10 കിലോ കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഓരോ മാസവും 10 കിലോ കുറയ്ക്കുന്നത് ആരോഗ്യകരമല്ല. ഇതിനായി നിങ്ങൾ പട്ടിണി കിടക്കേണ്ടി വരും. അതിനുശേഷം നിങ്ങൾ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഭാരം ഉണ്ടാകുമെന്ന് ദെഹ്റ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ ഒരാൾ എത്ര മണിക്കൂർ വ്യായാമം ചെയ്യണം?
മിക്ക ദിവസങ്ങളിലും ഒരു മണിക്കൂർ വ്യായാമം മതിയാകുമെന്ന് ദെഹ്റ പറഞ്ഞു. ”എല്ലാം ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട. ഡയറ്റിലും വ്യായാമത്തിലും ഉറച്ചു നിൽക്കുക. അതിന് സമയം നൽകുക,” ദെഹ്റ അഭിപ്രായപ്പെട്ടു.
Read More: പ്രമേഹ രോഗികള്‍ കോവിഡ് വാക്സിനെടുത്ത ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍