scorecardresearch

ഉറങ്ങുന്നതിനു എത്ര മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം?

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാൽ കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കാൻ ശരീരത്തിന് ബുദ്ധിമുട്ടാകും. ഇതിലൂടെ ശരീരഭാരം വർധിക്കുകയും അസിഡിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യും

ഉറങ്ങുന്നതിനു എത്ര മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം?

തിരക്കേറിയ ജീവിതം കാരണം ഉറങ്ങുന്നതിനു തൊട്ടുമുൻപ് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന നിരവധി പേരുണ്ട്. ചിലർ അർധരാത്രിയിലെ വിശപ്പ് ശമിക്കാനായി സ്നാക്സ് കഴിക്കാറുണ്ട്. ഈ ശീലം നിരുപദ്രവകരമാണെന്ന് തോന്നിയാലും, ഉറങ്ങുന്നതിനു തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

ഉറങ്ങുന്നതിനു തൊട്ടുമുൻപായി ഭക്ഷണം കഴിച്ചാൽ എന്തു സംഭവിക്കും?

മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.ജിനാൽ പട്ടേലിന്റെ അഭിപ്രായത്തിൽ, ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു, ഇത് ചില വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും. “ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാൽ കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കാൻ ശരീരത്തിന് ബുദ്ധിമുട്ടാകും. ഇതിലൂടെ ശരീരഭാരം വർധിക്കുകയും അസിഡിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യും. വയറുവേദന, അസ്വസ്ഥത, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയും ഉണ്ടാകാം. ഇത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗത്തിലേക്ക് (GERD) നയിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നത്, പ്രത്യേകിച്ച് രാത്രി വൈകി, കൊളസ്ട്രോളിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോ.പട്ടേൽ പറഞ്ഞു.

ഉറങ്ങുന്നതിന് എത്ര സമയം മുൻപ് ഭക്ഷണം കഴിക്കണം?

സൂര്യാസ്തമയത്തിന് ശേഷം ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലായതിനാൽ, ഉറങ്ങുന്നതിന് മുമ്പ് കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് ദഹിക്കാൻ പ്രയാസമാണ്, ഇത് ശരീരഭാരം വർധിപ്പിക്കും. ഒന്നോ രണ്ടോ മണിക്കൂർ ഇടവേള എപ്പോഴും ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ ഉണ്ടാവണമെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ.അഭിഷേക് സുബ്ഹാഷ് പറഞ്ഞു. “രാത്രിയിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ഇത് ആശ്രയിച്ചിരിക്കുന്നു. ഷുഗറും ട്രാൻസ് ഫാറ്റും അടങ്ങിയ സംസ്കരിച്ചതും ജങ്ക് ഫുഡും കഴിക്കുകയാണെങ്കിൽ അത് ദഹനത്തെ ബാധിക്കും,” അദ്ദേഹം പറഞ്ഞു. ഉറക്കങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം കഴിക്കേണ്ടി വന്നാൽ, ആരോഗ്യകരവും ലഘുവായതുമായ ഭക്ഷണം കഴിക്കണമെന്ന് ഡോ.അഭിഷേക് പറഞ്ഞു.

Read More: ഉറക്കക്കുറവിന് പരിഹാരം കാണാൻ പറ്റുന്ന യോഗാസനങ്ങൾ; യോഗ പരിശീലക പറയുന്നത് ഇതാണ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is it advisable to eat right before bedtime experts answer