ഗർഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നു. നിർണായകമായ ഒമ്പത് മാസങ്ങളിൽ പല കാര്യങ്ങളും ആസ്വദിക്കാൻ അവർക്ക് ആഗ്രഹം തോന്നിയേക്കാം. സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന, ഓരോ സിനിമയും റിലീസ് ദിവസം തന്നെ ഫസ്റ്റ് ഷോ കാണുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഗർഭകാലത്ത് കുറച്ച് ശ്രദ്ധ വേണം.
ഗർഭിണിയായിരിക്കുമ്പോൾ തിയേറ്ററിൽ പോയി സിനിമ കാണാമോ? ഏതുതരം സിനിമകളാണ് ഒഴിവാക്കേണ്ടത്? എന്തെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ?. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.സുഷമ തോമർ പറയുന്നു.
ഗർഭിണികൾ തിയേറ്ററിൽ പോയി സിനിമ കാണുന്നത് സുരക്ഷിതമാണോ?
ആദ്യ മൂന്നു മാസത്തിൽ സുരക്ഷിതമാണെങ്കിലും പിന്നീടുള്ള മാസങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ആദ്യ മൂന്നു മാസം കഴിഞ്ഞാൽ തിയേറ്ററിൽ പോയി സിനിമ കാണുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, തിയേറ്ററിലെ ഉച്ചത്തിലുള്ള ശബ്ദം സമ്മർദ്ദത്തിനും കുഞ്ഞിന്റെ അമിതമായ ചലനത്തിനും കാരണമാകും. അത് നല്ലതല്ല. ഗർഭപാത്രത്തിൽ ഈ ശബ്ദം നിശബ്ദമാകുമെങ്കിലും, ശബ്ദത്തിന് നിങ്ങളുടെ ശരീരത്തിലൂടെ സഞ്ചരിക്കാനും കുഞ്ഞിൽ എത്താനും കഴിയും.
ഗർഭിണികൾക്ക് 2D, 3D സിനിമകൾ കാണാമോ?
ഗർഭിണികൾക്ക് 2D, 3D സിനിമകൾ കാണാവുന്നതാണ്. അമ്മമാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തിൽ സിനിമ കാണുന്നതിന്റെ കൃത്യമായ സ്വാധീനം കാണിക്കാൻ വളരെ കുറച്ച് ഡാറ്റ മാത്രമേ ലഭ്യമായിട്ടുള്ളൂ. ചെറിയ വെളിച്ചത്തിലോ ഉയർന്ന തെളിച്ചത്തിലോ സിനിമ കാണുന്നത് അമ്മയുടെ കണ്ണുകൾക്ക് അപകടകരമാണ്. അതിനാൽ ഇവ രണ്ടും എല്ലായ്‌പ്പോഴും പരിധിക്കുള്ളിലായിരിക്കണം.
ഓർത്തിരിക്കേണ്ട മറ്റു ചില കാര്യങ്ങൾ
തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ കഴിക്കാൻ ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ ശ്രദ്ധിക്കണം. ഒരു ഹൊറർ സിനിമയോ ചില പ്രത്യേക സിനിമകളോ കാണുന്നത് അമ്മയിൽ സമ്മർദത്തിനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ചിലപ്പോൾ, ഫ്ലാഷ്‌ലൈറ്റുകൾ തലവേദന, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, അപസ്മാരം സംഭവിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.