scorecardresearch

കിടക്കുന്നതിനു മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുമോ?

രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, എന്നാൽ ഇതിന് ചില ദോഷഫലങ്ങളുമുണ്ട്

രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, എന്നാൽ ഇതിന് ചില ദോഷഫലങ്ങളുമുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Green Tea | Health | Health Tips

(Pic source: Pixabay)

ഗ്രീൻ ടീ അതിന്റെ ഗുണങ്ങൾക്ക് പേരു കേട്ടതാണ്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. വിശ്രമവും ശാന്തതയും അനുഭവിക്കാൻ സഹായിക്കുന്നു. എന്നാൽ ഗ്രീൻ ടീ ഉറങ്ങാൻ സഹായിക്കുമോ, ഉറങ്ങുന്നതിനുമുമ്പ് ഇത് കുടിക്കുന്നത് നല്ല ആശയമാണോ?. രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, എന്നാൽ ഇതിന് ചില ദോഷഫലങ്ങളുമുണ്ട്.

Advertisment

രാത്രിയിൽ നന്നായി ഉറങ്ങാനും രാവിലെ ഫ്രഷ് ആയി ഉണരാനും ഗ്രീൻ ടീ സഹായിച്ചതായി ചിലർ അവകാശപ്പെടുന്നു. പക്ഷേ, അത് എത്രത്തോളം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു കപ്പ് ഗ്രീൻ ടീ നല്ല ഉറക്കം നൽകുമെന്ന് വിദഗ്ധർ പറയുന്നു. ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്ന തിയാനിൻ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. സമ്മർദവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, കാൻസറിൽ നിന്ന് സംരക്ഷിക്കാനും, ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാനും ഇതിന് കഴിയും എന്നതാണ് മറ്റ് നേട്ടങ്ങൾ.

പക്ഷേ, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇതിന് നിരവധി ദോഷങ്ങളുമുണ്ട്. ഗ്രീൻ ടീയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ അളവ് ചെറുതാണ്, ഒരു കപ്പിൽ 30 മില്ലിഗ്രാം ഉണ്ടായിരിക്കാം. പക്ഷേ അത് നമ്മുടെ തലച്ചോറിനെയും ശരീരത്തെയും ബാധിക്കുന്നു. അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞാൽ കഫീൻ തലയ്ക്ക് പിടിക്കുമെന്ന് പറയപ്പെടുന്നു, ഇത് ഉറക്കത്തെ ബാധിച്ചേക്കാം. കഫീൻ ഉള്ളടക്കം കാരണം ഉറക്കത്തിന്റെ മധ്യത്തിൽ ബാത്ത്റൂമിൽ പോകാൻ ഉണർന്നേക്കാം. ഇതിന്റെ ഡൈയൂററ്റിക് പ്രഭാവം നിർജ്ജലീകരണത്തിന് കാരണമാകും.

Advertisment

പകൽ സമയത്തോ വൈകുന്നേര സമയങ്ങളിലോ ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കാരണം, ഇത് ആളുകളെ നന്നായി ഉറങ്ങാൻ സഹായിക്കുമോ ഇല്ലയോ എന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ല. പകൽ സമയത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഒരു ദിവസം എത്ര കപ്പ് ഗ്രീൻ ടീ കുടിക്കാം

ഒരു ദിവസം മൂന്നു കപ്പ് ഗ്രീൻ ടീ കുടിക്കാം. നാലു കപ്പ് ആകരുത്. ഉച്ചഭക്ഷണത്തിനോ, വൈകുന്നേരത്തെ വർക്ക്ഔട്ടിനോ, അത്താഴത്തിനോ 20-30 മിനിറ്റ് മുൻപായി ഗ്രീൻ ടീ കുടിക്കുക. പ്രഭാത ഭക്ഷണത്തിനൊപ്പം വേണമെങ്കിൽ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാം.

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഉറങ്ങുന്നതിനു തൊട്ടുമുൻപായി കുടിക്കുന്നതും ഒഴിവാക്കണം. ഗ്രീൻ ടീയിലെ കഫീൻ ഉള്ളടക്കം ഉറക്കത്തെ തടസ്സപ്പെടുത്താം ഉറങ്ങുന്നതിനു 4-5 മണിക്കൂർ മുൻപായി കുടിക്കുക.

ആരൊക്കെ ഗ്രീൻ ടീ ഒഴിവാക്കണം?

ഗർഭിണികൾ, ഉത്കണ്ഠാ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അൾസർ ഉള്ളവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണം.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: