/indian-express-malayalam/media/media_files/uploads/2023/07/Weight-Loss-1.jpg)
ശരിയായ ഉയരം-ഭാരം അനുപാതം അറിയുന്നതിലൂടെ, അമിതശരീരഭാരം പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ സഹായിക്കുന്നു Source: Pixabay
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, വളരെ സമൂലമായതും ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിനുപകരം കൂടുതൽ സുസ്ഥിരവും ജീവിതശൈലി പരിഷ്ക്കരണമായി സ്വീകരിക്കാവുന്നതുമായ ഒരു സമീപനം പരിഗണിക്കണം,
ശരീരഭാരം കുറയ്ക്കുന്ന കാര്യം വരുമ്പോൾ എല്ലാവരും ചെയ്യുന്ന ഒന്നാണ് ഉപവാസം. നാമെല്ലാവരും കുറച്ച് ഭക്ഷണം ഒഴിവാക്കിയിട്ടില്ലേ? ഒരു പരിധി വരെ അത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. താൽക്കാലിക കലോറി കമ്മി കാരണം ചില ഉടനടി ഫലങ്ങൾ കാണുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന ശാസ്ത്രം കഴിക്കുന്ന കലോറിയും ചെലവഴിക്കുന്ന കലോറിയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഉപവാസ സമയത്ത്, ഉപഭോഗം കുറയുമ്പോൾ, ഭാരവും കുറയുന്നു.
എന്നിരുന്നാലും, ഉപവാസം നിർത്തിയശേഷം ആളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന ഭാരവും അല്ലെങ്കിൽ സാധാരണരീതിയിൽ ഭാരം വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ അതിനുശേഷം അമിതമായി ഭക്ഷണം കഴിക്കുന്നു. കാരണം, വ്യായാമത്തിലൂടെ ആവശ്യമായ ഊർജച്ചെലവിനൊപ്പം സമീകൃതവും ഭാഗികമായി നിയന്ത്രിതവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ കലോറി കമ്മി നിലനിർത്തുന്നതിൽ അവർ പരാജയപ്പെടുന്നു.
ഉപവാസം നിങ്ങൾക്ക് ആദ്യ പുഷ് നൽകിയേക്കാം, എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി സുസ്ഥിരമാകണം. വ്യായാമം ചെയ്യുകയും ഭക്ഷണം ആസൂത്രണം ചെയ്യുകയും വേണ്ടത്ര ഉറങ്ങുകയും വേണമെന്ന്, മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ, ചീഫ് ഡയറ്റീഷ്യൻ, ഭക്തി സാമന്ത് പറയുന്നു.
ഉപവാസം പോലുള്ള ക്രമരഹിതവും അതിരുകടന്നതുമായ ശീലങ്ങൾ ശരീരത്തിലെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു, അല്ലെങ്കിൽ ഊർജ്ജ ചെലവ് സംഭവിക്കുന്ന വേഗത. ഇത് 20 ശതമാനം വരെ കുറഞ്ഞേക്കും. തുടർന്ന് നിങ്ങളുടെ ശരീരം അതിന്റെ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യുകയും രക്തം പമ്പ് ചെയ്യൽ, ശ്വസനം തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് മാത്രം മുൻഗണന നൽകുകയും ചെയ്യുന്നു.
ഈ പ്രവർത്തനങ്ങൾ നിലനിൽപ്പിന് ആവശ്യമായതിനാൽ, നിങ്ങളുടെ ശരീരം കൂടുതൽ കാര്യക്ഷമമാവുകയും വേണ്ടത്ര ഭക്ഷണം നൽകുമ്പോൾ അവ നിർവഹിക്കുന്നതിന് കുറച്ച് കലോറികൾ കത്തിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ആരോഗ്യത്തേക്കാൾ ക്ഷീണം അനുഭവപ്പെടും.
കൂടാതെ, നോമ്പ് സമയത്ത് ആളുകൾ ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നില്ല. ഒരാൾ ഒന്നോ രണ്ടോ ഭക്ഷണം ഒഴിവാക്കിയതുകൊണ്ട്, ബാക്കിയുള്ള സമയത്ത് ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒരാൾക്ക് താങ്ങാനാകുമെന്ന് അർത്ഥമാക്കുന്നില്ല. കാരണം ഇത് മൊത്തത്തിലുള്ള കലോറി കമ്മിയെ വീണ്ടും ശല്യപ്പെടുത്തുന്നു.
ഒരു ഉപവാസ സമ്പ്രദായം (ഇത് ദീർഘകാലത്തേക്ക് പിന്തുടരുകയാണെങ്കിൽ) ശരീരഭാരം കുറയ്ക്കാനും അത് നിലനിർത്താനും ആഗ്രഹിക്കുന്ന ആളുകൾക്ക് യഥാർത്ഥത്തിൽ പ്രവർത്തിക്കാൻ കഴിയും. അത് "നേരത്തെ നിയന്ത്രിത ഭക്ഷണം" പിന്തുടരുന്നതാണ്. ഈ അച്ചടക്കത്തിൽ ദിവസത്തിൽ ആദ്യത്തെ ആറ് മുതൽ പത്ത് മണിക്കൂർ വരെ കലോറിയുടെ ഭൂരിഭാഗവും കഴിക്കുന്നത് ഉൾപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു.
ഇടവിട്ടുള്ള ഉപവാസത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, മിക്കവരും അത് കുറച്ച് മാസങ്ങൾകൊണ്ട് നിർത്തുന്നു. ദീർഘകാല ആനുകൂല്യങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, വളരെ സമൂലമായതും ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിനുപകരം കൂടുതൽ സുസ്ഥിരവും ജീവിതശൈലി പരിഷ്ക്കരണമായി സ്വീകരിക്കാവുന്നതുമായ ഒരു സമീപനം പരിഗണിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.