scorecardresearch

പ്രഭാത ഭക്ഷണമായി ഏത്തപ്പഴം കഴിക്കരുത്, കാരണങ്ങൾ ഇവയാണ്

പ്രഭാതഭക്ഷണമായി ഏത്തപ്പഴം കഴിക്കുന്നത് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ ഏത്തപ്പഴം ആരോഗ്യകരമായ പ്രഭാത ഭക്ഷണമല്ലെന്നാണ് ഫുഡ് വിദഗ്ധർ പറയുന്നത്

പ്രഭാത ഭക്ഷണമായി ഏത്തപ്പഴം കഴിക്കരുത്, കാരണങ്ങൾ ഇവയാണ്

ഏത്തപ്പഴം ഉയർന്ന പോഷകഗുണമുള്ളതാണ്. വിറ്റാമിൻ ബി 6 ന്റെ മികച്ച സ്രോതസ്സാണ് ഏത്തപ്പഴം. പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണിത്. നാരുകളുടെ ഉള്ളടക്കം കാരണം ദഹനത്തെ സഹായിക്കാനും ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തടയാനും ഇതിന് കഴിയും.

നിറയെ ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ഏത്തപ്പഴം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. പ്രഭാതഭക്ഷണമായി ഏത്തപ്പഴം കഴിക്കുന്നത് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ ഏത്തപ്പഴം ആരോഗ്യകരമായ പ്രഭാത ഭക്ഷണമല്ലെന്നാണ് ഫുഡ് വിദഗ്ധർ പറയുന്നത്.

അവയിൽ കാർബോഹൈഡ്രേറ്റുകളും പ്രകൃതിദത്ത പഞ്ചസാരയും താരതമ്യേന ഉയർന്നതാണ്. ഏത്തപ്പഴത്തിൽ 25% പഞ്ചസാര അടങ്ങിയിരിക്കുന്നു. ഏത്തപ്പഴത്തിന്റെ അമ്ല സ്വഭാവവുമായി ചേരുമ്പോൾ പെട്ടെന്ന് പഞ്ചസാര വർധിപ്പിക്കും. ഇത് കൂടുതൽ ക്ഷീണവും വിശപ്പും ഉണ്ടാക്കും, ഏത്തപ്പഴം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

പഞ്ചസാര വർധിപ്പിക്കുന്നത് ആസക്തിക്ക് കാരണമാകും, ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ടാക്കും. മാത്രമല്ല, രാവിലെ ഏത്തപ്പഴം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ഇക്കാരണങ്ങൾ കൊണ്ട് ഏത്തപ്പഴം കഴിക്കേണ്ടെന്ന തീരുമാനം വേണ്ട. ഏത്തപ്പഴം മാത്രം കഴിക്കാതെ, ഒരു ഗ്ലാസ് പാൽ, വേവിച്ച മുട്ട പോലെ മറ്റെന്തെങ്കിലും കൂടി കഴിക്കുക. അതല്ലെങ്കിൽ ഏത്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ചില സ്വാദിഷ്ടകരമായ പ്രഭാത ഭക്ഷണങ്ങൾ കഴിക്കാം.

പ്രോട്ടീനും ഹൃദയാരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള മറ്റ് ഭക്ഷണങ്ങളുമായി ഏത്തപ്പഴം യോജിപ്പിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണത്തെ പൂർണ്ണമാക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും സംതൃപ്തി മെച്ചപ്പെടുത്തുകയും ഇടയ്ക്കിടെയുള്ള വിശപ്പ് കുറയ്ക്കുകയും ചെയ്യും

പ്രഭാതഭക്ഷണത്തിനു മുൻപോ അല്ലെങ്കിൽ സമീകൃത പ്രഭാത ഭക്ഷണത്തിനൊപ്പമോ ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഏത്തപ്പഴം. അതിനാൽ തന്നെ, ഏത്തപ്പഴം ഒരിക്കലും ഭക്ഷണത്തിൽനിന്നും നീക്കം ചെയ്യരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is eating a banana for breakfast healthy

Best of Express