scorecardresearch

Latest News

തേങ്ങാ വെള്ളം അധികമായി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ?

തേങ്ങാ വെള്ളത്തിന്റെ അമിതോപയോഗം പ്രമേഹരോഗികൾക്ക് അപകടകരമാണ്

coconut, food, ie malayalam

തേങ്ങാ വെള്ളത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതു മുതൽ മുഖക്കുരു രഹിതമായ ചർമ്മം നേടാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. അതിനാൽ, നമ്മളിൽ പലരും ദിവസവും ഇത് കുടിക്കുന്നു (ചിലപ്പോൾ, ദിവസത്തിൽ രണ്ടുതവണ പോലും). മിക്ക ഭക്ഷ്യവസ്തുക്കളെയും പോലെ തേങ്ങാ വെള്ളത്തിന്റെ അമിത ഉപഭോഗവും അപകടകരമാണ്.

തേങ്ങാ വെള്ളം സുരക്ഷിതവും പോഷകങ്ങളാൽ നിറഞ്ഞതും ശരീരത്തിൽ ജലാംശം നൽകുന്നതിനുള്ള മികച്ച മാർഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ അമിതമായ ഉപഭോഗം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് സ്റ്റെഡ്ഫാസ്റ്റ് ന്യൂട്രീഷനിസ്റ്റ് സ്ഥാപകനായ ന്യൂട്രീഷ്യനിസ്റ്റ് അമൻ പുരി പറഞ്ഞു. “തേങ്ങാ വെള്ളത്തിൽ പൊട്ടാസ്യം വളരെ കൂടുതലാണ്. അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം, ഇത് പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിക്കും, ഇത് വൃക്ക തകരാറിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും.’

വൃക്ക പ്രശ്നങ്ങൾ

വൃക്ക സബന്ധമായ പ്രശ്‌നമുണ്ടെങ്കിൽ ആരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ പുരി നിർദ്ദേശിച്ചു. “വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, മൂത്രത്തിലൂടെ പൊട്ടാസ്യം പുറന്തള്ളുന്നതിനെ ബാധിക്കുന്നു, ഇത് ഹൈപ്പർകലീമിയയിലേക്ക് നയിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

രക്തസമ്മർദം വർധിപ്പിക്കുന്നു

“ഉയർന്ന രക്തസമ്മർദമുള്ള ആളുകൾക്ക് തേങ്ങാ വെള്ളം ശുപാർശ ചെയ്യുന്നില്ല, കാരണം ഇതിലെ ഉയർന്ന സോഡിയം സമ്മർദം വർധിപ്പിക്കും,” ഹെൽത്ത്‌സേക്ക് സ്ഥാപക ന്യൂട്രീഷ്യനിസ്റ്റ് പ്രീതിക ബേദി പറഞ്ഞു. അതിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കവും ബിപി ഗണ്യമായി കുറയ്ക്കുമെന്ന് അവർ പറഞ്ഞു.

ഉയർന്ന അളവിൽ പഞ്ചസാര

തേങ്ങാ വെള്ളത്തിന്റെ അമിതോപയോഗം പ്രമേഹരോഗികൾക്ക് അപകടകരമാണെന്നും ബേദി പറഞ്ഞു. “ആളുകൾ മറ്റ് ജ്യൂസുകൾക്ക് പകരം തേങ്ങാ വെള്ളം കുടിക്കുന്നത് അതിൽ പഞ്ചസാര കുറവാണെന്ന് കരുതിയാണ്. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 6.26 ഗ്രാം പഞ്ചസാരയുണ്ട്. അതിനാൽ, പ്രമേഹരോഗികൾ തേങ്ങാ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. പ്രമേഹമുള്ളവർ ദിവസവും തേങ്ങാ വെള്ളം കുടിക്കരുത്. മിക്ക സ്‌പോർട്‌സ് പാനീയങ്ങളേക്കാളും പഴച്ചാറുകളേക്കാളും പഞ്ചസാര കുറവാണെങ്കിലും തേങ്ങാ വെള്ളത്തിൽ അമിതമായ അളവിൽ കലോറി അടങ്ങിയിട്ടുണ്ട്.

വയറിൽ അസ്വസ്ഥത ഉണ്ടാക്കാം

ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ അധിക തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. അമിതമായ ഉപഭോഗം കുറച്ച് ആളുകളിൽ വയറുവേദനയ്ക്കും വയറു വീർക്കുന്നതിനും ഇടയാക്കും.

അത്‌ലറ്റുകൾക്ക് നല്ലതല്ല

കഠിനമായ വ്യായാമത്തിന് ശേഷം തേങ്ങാ വെള്ളത്തിന് പകരം സ്ഥിരമായി വെള്ളം കുടിക്കണം. “വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്. ദാഹം കാരണം രണ്ട് ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുന്നത് അവസാനിപ്പിക്കാം, ഇത് ശരീര ആരോഗ്യത്തിന് ദോഷകരമാണ്, ” ബേദി പറഞ്ഞു. എല്ലാ ദിവസവും കുടിക്കുന്നതിനേക്കാൾ ആഴ്ചയിൽ ഒരിക്കൽ കുടിക്കാമെന്ന് അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹം നിയന്ത്രിക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is drinking too much coconut water unhealthy for you